1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 25, 2012


ഇക്കഴിഞ്ഞ ദിവസം ലെസ്റ്ററില്‍ മരണമടഞ്ഞ തിരുവനന്തപുരം സ്വദേശി സുനില്‍ ശ്രീധറിന് ലെസ്റ്ററിലെ ഇന്ത്യന്‍ സമൂഹം അവസാന യാത്രയയപ്പ് നല്‍കി.സുനില്‍ ജോലി ചെയ്തിരുന്ന ഇന്‍ഡിഗോ ഹോട്ടലിനു പുറത്ത് തയ്യാറാക്കിയ പ്രത്യേക പന്തലില്‍ ഇന്നലെ സുനിലിന്റെ മൃതദേഹം പൊതു ദര്‍ശനത്തിനു വച്ചു.മലയാളികളും ഗുജറാത്തികളും അടക്കമുള്ള നിരവധിയാളുകള്‍ സുനിലിന് അന്ത്യോപചാരം അര്‍പ്പിച്ചു.

പതിമൂന്നു വര്‍ഷമായി ഇതേ ഹോട്ടലില്‍ ജോലി ചെയ്യുന്ന സുനിലിന് തൊഴിലുടമയായ ജഗദീഷ് ജിലാനിയും കുടുംബവുമായി വളരെ അടുത്ത ആത്മ ബന്ധമായിരുന്നു ഉണ്ടായിരുന്നത്.പൊതു ദര്‍ശന വേളയില്‍ ജഗദീഷ് അടക്കമുള്ളവര്‍ പൊട്ടിക്കരഞ്ഞത് വികാരനിര്‍ഭരമായ രംഗങ്ങള്‍ സൃഷ്ട്ടിച്ചു.സുനില്‍ തനിക്കൊരു മകനെപ്പോലെയായിരുന്നുവെന്നു അദ്ദേഹം പറഞ്ഞു.നാട്ടിലേക്ക് മൃതദേഹം കൊണ്ട് പോകുന്നതിന്റെ ചിലവുകള്‍ വഹിക്കുന്നത് ജഗദീഷ് ജിലാനിയാണ്.

സുനിലിന്റെ കുടുംബത്തെ സഹായിക്കാന്‍ ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ധനശേഖരണം നടത്തുന്നുണ്ട്.ശനിയാഴ്ച നാട്ടിലേക്ക് കൊണ്ട് പോകുന്ന മൃതദേഹം ഞായറാഴ്ച ഉച്ച കഴിഞ്ഞ് കല്ലിങ്ങവിലകം സെന്‍റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍ സംസ്ക്കരിക്കും.സുനിലിന്റെ ബന്ധുവായ ജോണിയും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.