1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 25, 2012

പ്രമുഖ അമച്വര്‍ ക്രിക്കറ്റ് ലീഗ് മാച്ച് ആയ ലാസ്റ്റ് മാന്‍ സ്റ്റാന്റ്‌സ് മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ ഫ്രണ്ട് സ്‌പോര്‍ടിംഗ് ക്ലബ്ബിനു തകര്‍പ്പന്‍ വിജയം. പങ്കെടുത്ത രണ്ടു മത്സരങ്ങളിലും ബോണസ് പോയിന്റോടെ മാഞ്ചസ്റ്റര്‍ ഡിവിഷന്‍ ഇല്‍ ക്ലബ് ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ രണ്ടു ബുധനാഴ്ചകളില്‍ നടന്ന മത്സരങ്ങളില്‍ ഉയര്‍ന്ന റണ്‍ റേറ്റില്‍ വിജയിച്ചതാണ് ക്ലബ്ബിനെ ഒന്നാം സ്ഥാനത്തെത്തിച്ചത്. ഇനിയുള്ള മത്സരങ്ങളില്‍ മികച്ച വിജയം നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് തന്റെ പ്രതീഷ എന്ന് ടീം ക്യാപ്റ്റന്‍ നിബു ഫെന്‍ വ്യക്തമാക്കി.

കഴിഞ വര്‍ഷം യുകെയിലെ അഞ്ച് ടൂര്‍ണമെന്റില്‍ ചാമ്പ്യന്‍മാരായ ക്ലബ്ബ് ഈവര്‍ഷം നിരവധി ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്നതിനിടയില്‍ ഉണ്ടായ ഈ വിജയം ടീമിന് വലിയ പ്രചോദനമാകും എന്ന് സംശയം ഇല്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.