ഉഴവൂര്‍ സംഗമത്തിന് ആദ്യമായി ആതിഥേയത്വം വഹിക്കുന്ന മാഞ്ചസ്റ്ററില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജൂണ്‍ 22,23 തീയതികളിലായി വിഥിന്‍ഷോ ഫോറം സെന്ററിലും ബ്രിട്ടാണിയ എയര്‍പോര്‍ട്ട് ഹോട്ടലിലുമായിട്ടാണ് സംഗമം നടക്കുന്നത്. 22 ന് വൈകുന്നേരം ആറു മുതല്‍ ബ്രിട്ടാണിയ എയര്‍പോര്‍ട്ട് ഹോട്ടലില്‍ സൗഹൃദകൂട്ടായ്മയ്ക്ക് തുടക്കമാകും തുടര്‍ന്ന് 23 ന് രാവിലെ 10 മുതല്‍ വിഥിന്‍ഷോ ഫോറം സെന്ററില്‍ സംഗമ പരിപാടികള്‍ ആരംഭിക്കും. ഒട്ടേറെ വിശിഷ്ട വ്യക്തികള്‍ ഈ വര്‍ഷത്തെ സംഗമത്തില്‍ പങ്കെടുക്കാനെത്തും. വ്യത്യസ്തമാ കലാകായിക മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
ഇതില്‍ വടംവലി മത്സരം വളരെ ശ്രദ്ധേയമാണ്. ഉഴവൂരിലെ തന്നെ കൊലവാര്ഡിലെ (പഴയ ഏഴാം വാര്‍ഡ് കൊലകൊമ്പനായ ആന ഷാജിയ്്ക്ക് വേണ്ടി നിരവധി പേര് ചരടു വലി തുടങ്ങിക്കഴിഞ്ഞു. എന്തു വില കൊടുത്തും ആനഷാജിയെ തന്റെ ടീമില്‍ സ്വന്തമാക്കുമെന്ന് ആനാലില്‍ പയസ് പറയുന്നു. എന്നാല്‍ ആന ഷാജിയെ ആര്‍ക്കും വിട്ടു തരില്ലെന്ന് സ്റ്റീഫന്‍ തെരുവത്ത് അറിയിച്ചു. ആനഷാജി തന്നോടൊപ്പമെന്ന് ജോണി കുന്നുംപുറത്ത് തറപ്പിച്ചു പറയുന്നു. ഇവരെ കൂടാതെ നിരവധി പേര് ആനഷാജിയെ ടീമില്‍ നിലനിര്ത്തകാന് ശ്രമിച്ചു കൊണ്ടിരിക്കുന്നു.
ആനഷാജി ആരോടൊപ്പം ? ആനഷാജിയുടെ തീരുമാനമെന്ത്? ആനഷാജിയെ സ്വന്തമാക്കാത്ത ടീമിന്റെ ഗതിയെന്ത് ? തുടങ്ങിയ ചോദ്യങ്ങളാണ് ഉഴവൂരുകാര്‍ ഇപ്പോള്‍ ഉന്നയിക്കുന്നത്. എല്ലാത്തിനും ഉത്തരം ലഭിക്കാന്‍ ജൂണ്‍ 23 നായി കാത്തിരിക്കുകയാണ് ഉഴവൂരുകാര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല