പോക്കിരി രാജയ്ക്കും സീനിയേഴ്സിനും ശേഷം വൈശാഖിന്റെ മല്ലു സിങ്ങും സൂപ്പര്‍ ഹിറ്റ് .മോഹന്‍ലാല്‍-ബി ഉണ്ണികൃഷ്ണന്‍ ടീമിന്റെ ഗ്രാന്റ് മാസ്റ്ററിനെ കടത്തിവെട്ടിയാണ് മല്ലുസിങ് ഈ നേട്ടം സ്വന്തമാക്കിയതെന്നും ശ്രദ്ധേയം. കഴിഞ്ഞയാഴ്ച അവസാനത്തോടെ ഏഴ് കോടിയോളം രൂപയാണ് മല്ലുസിങിന് ഗ്രോസ് കളക്ഷന്‍ വന്നിരിയ്ക്കുന്നത്. അതേസമയം 6.7 കോടി രൂപ മാത്രമാണ് ഗ്രാന്റ് മാസ്റ്ററിന് നേടാനായത്.
ഇതിനിടെ 2.9 കോടി രൂപ നേടിയ ലാല്‍ജോസിന്റെ ഡയമണ്ട് നെക്‌ലേസ് ഹിറ്റ് പട്ടികയില്‍ ഇടംനേടിയിട്ടുമുണ്ട്. ഫഹദ് ഫാസില്‍ നായകനായ 22 ഫീമെയില്‍ കോട്ടയം 4.5 കോടി രൂപ ഗ്രോസ് നേടി മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നു.
എന്നാല്‍ കളക്ഷന്‍ കാര്യമെടുക്കുമ്പോള്‍ ഈ വര്‍ഷത്തെ താരം ദിലീപാണ്. ദിലീപ് നായികയായും നായകനായും നിറഞ്ഞുനില്‍ക്കുന്ന മായാമോഹിനി ബോക്‌സ് ഓഫീസിനെ അമ്പരിപ്പിയ്ക്കുന്ന വിജയമാണ് നേടിയിരിക്കുന്നത്. 19.25 കോടി രൂപ കളക്ഷന്‍ നേടി ഈ വര്‍ഷത്തെ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായിചിത്രം മാറിക്കഴിഞ്ഞു. ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല