പുരുഷന്മാര്ക്കും ഇനി ഗര്‍ഭനിരോധന ഗുളികകള്‍. അടുത്തു തന്നെ പുരുഷന്മാര്ക്ക് വേണ്ടിയുളള ഗര്‍ഭനിരോധന ഗുളികകള്‍ വിപണിയിലെത്തിക്കാനാകുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. ബീജോത്പാദനം സാധ്യമാക്കുന്ന ജീനിനെ ബ്ലോക്ക് ചെയ്ത് പുരുഷന്മാരെ താല്‍ക്കാലികമായി വന്ധ്യരാക്കാന്‍ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടുപിടുത്തം. ഇത് സംബന്ധിച്ച എലികളില്‍ പരീക്ഷണം നടത്തികൊണ്ടിരിക്കുകയാണ്.
കാറ്റ്നാല്‍ 1 എന്ന ജീനാണ് ബീജോത്പാദനത്തെ സഹായിക്കുന്നതെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനെ ബ്ലോക്ക് ചെയ്താല്‍ പുരുഷന്മാര് താല്‍ക്കാലികമായി വന്ധ്യരാകുമെന്നാണ് നിലവില്‍ ഗവേഷകര്‍ കരുതുന്നത്. എഡിന്‍ബര്‍ഗ്ഗ് യൂണിവേഴ്സിറ്റിയിലെ സെന്റര്‍ഫോര്‍ റീപ്രൊഡക്ടീവ് ഹെല്‍ത്തിലെ ശാസ്ത്രജ്ഞരാണ് ഇത് സംബന്ധിച്ച ഗവേഷണം നടത്തുന്നത്.
ഇതാദ്യമല്ല പുരുഷന്മാര്ക്കായി ഒരു കോണ്ട്രാസെപ്റ്റീവ് പില് കണ്ടെത്താനുളള ഗവേഷണം നടത്തുന്നത്. എന്നാല്‍ ഒന്നും തന്നെ പൂര്‍ണ്ണവിജയമായില്ല. ബീജത്തെയോ അല്ലെങ്കില്‍ ബീജം ഉത്പാദിപ്പിക്കുന്ന വൃഷണത്തിലെയോ കോശങ്ങളെ മാത്രം ലക്ഷ്യം വെയ്ക്കുന്ന മോളിക്കുലാര്‍ ടാര്ജറ്റുകളെയാണ് ഇതിനായി കണ്ടെത്തേണ്ടത്. അങ്ങനെയല്ലാതെ വന്നാല്‍ അത് ഗുരുതരമായ മറ്റ് സൈഡ് എഫക്ട്കള്ക്ക് കാരണമാകുമെന്ന് ഷെഫീല്‍ഡ് യൂണിവേഴ്സിറ്റിയിലെ ആന്‍ഡ്രോളജി വിഭാഗം സീനിയര്‍ ലക്ചര്‍ ഡോ.അലെന്‍ പേസി പറഞ്ഞു.
എഡിന്‍ബര്‍ഗ്ഗ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ ജീന്‍ ശരിക്കും പുരുഷ ഗര്‍ഭനിരോധന ഗുളിക എന്നതിലേക്ക് ശാസ്ത്രജ്ഞരെ ഒരുപടി കൂടി അടുപ്പിച്ചിരിക്കുകയാണ്. എന്തുകൊണ്ടാണ് പുരുഷന്മാര് പകുതി വന്ധ്യരാകുന്നതെന്നും ചിലരുടെ ബീജങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കാത്തത് എന്താണന്നും കണ്ടെത്താന്‍ ഇതിലൂടെ കഴിയുമെന്നാണ് കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല