ഐശ്വര്യ ഈ വര്‍ഷവും കാനിലെത്തി. ‘ലോകത്തിലെ ഏറ്റവും വലിയ സുന്ദരി’ എന്ന വിശേഷണം ഇനിയും ഐശ്വര്യയ്‌ക്കൊപ്പമുണ്ടാകും. ആരാധ്യയുടെ അമ്മയായതോടെ തടികൂടിയെന്നും സൗന്ദര്യം കുറഞ്ഞെന്നും ആക്ഷേപമുന്നയിച്ചവര്‍ക്ക് ഇനി വായടക്കാം. ഒരല്‍പ്പം വണ്ണംവെച്ചെന്നതൊഴിച്ചാല്‍ ഐശ്വര്യ ഇപ്പോഴും പഴയ ഐശ്വര്യ തന്നെ.
മുംബൈയിലെ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തു മടങ്ങിയ ഐശ്വര്യയുടെ ചിത്രം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് അവരുടെ സൗന്ദര്യവും വണ്ണവും ഗോസിപ് കോളങ്ങളില്‍ സജീവ ചര്‍ച്ചയായത്. അമ്മയായിട്ടും മെലിഞ്ഞിരിക്കുന്ന വിക്ടോറിയ ബെക്കാമിനെ കണ്ടു പഠിക്കണമെന്നൊക്കെയായിരുന്നു സകലരുടെയും ഉപദേശം. പൊണ്ണത്തടിയും വെച്ച് ഐശ്വര്യ കാനിലെത്തുമോ എന്നും ചിലര്‍ സംശയിച്ചു.
വിമര്‍ശനങ്ങളോടും ചര്‍ച്ചകളോടും ഐശ്വര്യയോ ബച്ചന്‍ കുടുംബമോ പ്രതികരിച്ചില്ല. കാനിലെ പുതിയ ലുക്കിലുള്ള വരവോടെ, ഗര്‍ഭകാലത്ത് കൂടിയ തടി അത്രപെട്ടെന്ന് കുറയ്ക്കാനില്ലെന്ന് ഐശ്വര്യ വ്യക്തമാക്കിയിരിക്കുന്നു. മാതൃത്വം ആസ്വദിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അവര്‍ പറഞ്ഞു.
ഡയറ്റ് നോക്കി ശരീര സൗന്ദര്യം കാക്കാന്‍ തിടുക്കം കാട്ടാത്ത നല്ല അമ്മയായി ഐശ്വര്യയെ ഒരു വിഭാഗം വാഴ്ത്തിത്തുടങ്ങിയിട്ടുണ്ട്. മകള്‍ ആരാധ്യയ്‌ക്കൊപ്പമാണ് ഐശ്വര്യ കാനിലെത്തിയിരിക്കുന്നത്. അമ്മ ചുവപ്പ് പരവതാനിയില്‍ നടക്കുമ്പോള്‍ മകള്‍ ഹോട്ടലില്‍ ആയമാര്‍ക്കൊപ്പം അമ്മയെ കാത്തിരിപ്പാണ്. കാനിലെത്തിയ ഐശ്വര്യ ഇനിയെന്നാണ് സിനിമയിലേക്ക് എന്നാവും ഗോസിപ്പുകോളങ്ങളിലെ അടുത്ത ചര്‍ച്ച. 2002 മുതലാണ് ഐശ്വര്യ റായ് കാനിലെത്തുന്നത്. ഷാരൂഖ് ഖാനൊപ്പം ദേവദാസ് സിനിമയുടെ പ്രീമിയറിന്റെ ഭാഗമായാണ് കാനിലെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല