ഡ്യൂട്ടി ബ്രേക്കിനിടെ എന്‍എച്ചഎസ് നഴ്സുമാര്‍ കാറില്‍ അനാശാസ്യം നടത്തുന്നതായി പരാതി. കെന്റിലെ പവല്‍ അവന്യുവിലാണ് സംഭവം. ഇവിടെയുളള ഡാറന്റ് വാലി ഹോസ്പിറ്റലിലെ സ്റ്റാഫാണ് സംഭവത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. റസിഡന്‍ഷ്യല്‍ ഏരിയ ആയ പവല്‍ അവന്യുവിലാണ് പാര്‍്ക്കിംഗ് ഫീസ് ഒഴിവാക്കാനായ ഹോസ്പിറ്റല്‍ സ്റ്റാഫ് കാര്‍ പാര്‍ക്ക് ചെയ്യാറുളളത്. എന്നാല്‍ ഉച്ചഭക്ഷണത്തിന്റെ സമയത്തും മറ്റ് ഒഴിവുകളിലും രണ്ട് ഹോസ്പി്റ്റല്‍ സ്റ്റാഫ് സ്ഥിരമായി കാറിനുളളില്‍ അനാശാസ്യം നടത്തുന്നതായാണ് പരാതി.
പലതവണ ഹോസ്പിറ്റലിലെ മറ്റ് സ്റ്റാഫുകളും പവല്‍ അവന്യുവിലെ താമസക്കാരും സംഭവത്തിന് ദൃക്സാക്ഷികളായിട്ടുണ്ട്. പവ തവണ മുന്നറിയിപ്പ് നല്‍കിയിട്ടും സംഭവം ആവര്‍ത്തിച്ചതിനെ തുടര്‍ന്ന സമീപവാസികള്‍ പോലീസിനെ അറിയിച്ചു. എന്നാല്‍ സംഭവത്തിലേര്‍പ്പെട്ട പുരുഷനെ പോലീസുകാര്‍ തിരിച്ചറിഞ്ഞെങ്കിലും തെളിവുകളുടെ അഭാവത്തില്‍ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. സ്ഥലത്ത് പോലീസ് പെട്രോളിങ്ങ് ആരംഭിച്ചിട്ടുണ്ട്.
ഏകദേശം ഒരു മണിക്കൂറോളം അവര്‍ കാറില്‍ തന്നെ ചെലവഴിക്കും. ചോദിച്ചാല്‍ ഭക്ഷണം കഴിക്കുകയാണന്നാകും മറുപടി. കു്ട്ടികള്‍ കളിച്ച് നടക്കുന്ന വഴിയാണിത്. അവരുടെ ചോദ്യങ്ങള്‍ക്ക് പലപ്പോഴും മറുപടി പറയാനാകാതെ നില്‍ക്കേണ്ട അവസ്ഥയിലാണന്നും പവല്‍ അവന്യുവിലെ താമസക്കാരനായ കോളിന് പിയേഴ്സണ്‍ പറഞ്ഞു. ഇരുവരും എന്‍എച്ചഎസിന്റെ യൂണിഫോം ധരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഹോസ്പിറ്റലിന്റെ വക്താവ് തയ്യാറായില്ല. ഡാര്‍ട്ട്ഫോര്‍ഡ് എന്‍എച്ചഎസ് ട്രസ്്റ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് സൂസന് അക്കോട്ട് സംഭവത്തില്‍ ദുഖം രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല