ഇരട്ടമാന്ദ്യം ബ്രി്ട്ടന്റെ സ്ഥിതി മോശമാക്കുന്നു. നേരത്തെ കരുതിയിരുന്നതിലും മോശമാകും അവസ്ഥയെന്നാണ് പുതിയ വെളിപ്പെടുത്തലുകള്‍ സൂചിപ്പിക്കുന്നത്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുളള മാസത്തില്‍ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം(ജിഡിപി) 0.3ശതമാനമായി ചുരുങ്ങിയെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ രേഖകള്‍ കാണിക്കുന്നു. നേരത്തെ ഇത് 0.2 ശതമാനമായിരിക്കുമെന്നാണ് കരുതിയിരുന്നത്. ബ്രിട്ടന്റെ പുതിയ സാമ്പത്തിക നയം ഏല്‍പ്പിച്ച മാന്ദ്യത്തോടൊപ്പം യൂറോസോണ്‍ പ്രതിസന്ധി ഏല്‍പ്പിക്കുന്ന മാന്ദ്യം കൂടിയാകുമ്പോള്‍ ബ്രട്ടീഷ് സമ്പദ് ്‌വ്യവസ്ഥയ്ക്ക് അത് ഇരട്ടി പ്രഹരമാകുമെന്നാണ് കരുതുന്നത്.
ബ്രി്ട്ടന്റെ നിര്‍മ്മാണ മേഖല നേരത്തെ കരുതിയിരുന്നതിലും 4.8 ശതമാനം കൂടുതല്‍ ഇടിവ് രേഖപ്പെടുത്തി. ഇത് 11 വര്‍ഷത്തിനിടക്ക് ഉണ്ടായ ഏറ്റവും വലിയ വീഴ്ചയാണ. വീട്ടുകാര്യങ്ങള്‍ക്കായി ആളുകള്‍ ചെലവഴിക്കുന്ന തുകയിലും കുറവ് വന്നിട്ടുണ്ട്. മാന്ദ്യം കച്ചവടക്കാരുടെ ആത്മവിശ്വാസത്തെ ബാധിക്കുകയും അ്ത് വളര്‍ച്ചയെ ബാധിക്കുകയും ചെയ്യുമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞന്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. പുതിയ ജിഡിപി നിരക്ക് കാര്യങ്ങള്‍ മോശമാകുന്നുവെന്നതിന്റെ മുന്നറിയിപ്പ് മാത്രമാണന്ന് വിപണി നിരീക്ഷകരായ റാന്‍സ്വാങ്കിന്റെ സിഇഓ രണ്‍വീര്‍ സിംഗ് പറഞ്ഞു.
പുതിയ കണക്കുകള്‍ ചാന്‍സലര്‍ ജോര്‍ജ്ജ് ഒസ്‌ബോണിന് പുതിയ പ്രതിസന്ധി സൃഷ്ടിച്ചു. യൂറോസോണ്‍ പ്രതിസന്ധി വഷളാകുന്നതിന് മുന്‍പ് ബ്രിട്ടന്റെ സാമ്പത്തിക രംഗം മെച്ചപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ചാന്‍സലറോട് പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ട് കഴിഞ്ഞു. ചാന്‍സലറുടെ തെറ്റായ സാമ്പത്തിക നയങ്ങളാണ് പ്രതിസന്ധി ഇത്രയും രൂക്ഷമാ്ക്കിയതെന്നാണ് ഇവരുടെ വിമര്‍ശനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല