ബോയ്‌ഫ്രണ്ട് എന്ന വിനയന്‍ ചിത്രത്തിലൂടെ അഭിനയരംഗത്തേക്കു കടന്നു വന്ന ഹണി റോസിന് ഇതുവരെ ഒരു ബ്രേക്ക് കിട്ടിയിട്ടില്ല. ചിത്രം ശ്രദ്ധിക്കപ്പെട്ടെങ്കിലും നായിക രക്ഷപ്പെട്ടില്ല എന്ന അവസ്ഥയായി ഹണിയുടേത്. സാധാരണ മലയാളി പെണ്‍കുട്ടികളില്‍ നിന്ന് വ്യത്യസ്‌തമായ് കടന്നു വരവില്‍ തന്നെ ഗ്ലാമര്‍ വേഷങ്ങള്‍ അഭിനയിക്കാനും തയ്യാര്‍ എന്ന നിലപാടിലായിരുന്നു ഹണിയെങ്കിലും ആരും കാര്യമായെടുത്തില്ല.
തമിഴ് സിനിമയില്‍ ഗ്ലാമര്‍ വേഷത്തില്‍ നായികവരെ ആയെങ്കിലും അതൊന്നും വിജയത്തിലേക്കുള്ള വഴി തുറന്നില്ല. മലയാളത്തില്‍ പുതിയ ചലനങ്ങള്‍ക്ക് സ്‌പീഡ് കൂട്ടുന്ന അനൂപ് മേനോന്‍, ജയസൂര്യ, വി.കെ പ്രകാശ് ടീമിന്റെ പുതിയ ചിത്രമായ ട്രിവാന്‍ഡ്രം ലോഡ്‌ജില്‍ ഹണി റോസ് നായികയായ് എത്തുകയാണ്.
ആദ്യചിത്രത്തില്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും അവസരങ്ങള്‍ കിട്ടിയില്ല. തുടര്‍ന്ന് ഉപ്പുകണ്ടം ബ്രദേഴ്‌സിന്റെ രണ്ടാം ഭാഗത്തിലും സുരേഷ് ഗോപിയുടെ നായികയായി സൗണ്ട് ഓഫ് ബൂട്ടിലും അഭിനയിച്ചെങ്കിലും രണ്ടു ചിത്രങ്ങളും വലിയ പരാജയമായിപോയി. നല്ല ചിരിയും കൊണ്ട് അവസരങ്ങള്‍ക്കായി കാത്തിരുന്ന ഹണി റോസിന് പുതിയ ചിത്രം പ്രതീക്ഷയ്‌ക്ക് വക നല്‌കുന്നുണ്ട്. ഒരു നല്ല ചിത്രത്തിന്റെ സൂചനയാണ് ട്രിവാന്‍ഡ്രം ലോഡ്‌ജ് നല്‍കുന്നത്.
വിനയന്‍ തന്നെ പരിചയപ്പെടുത്തിയ യക്ഷി നായിക മേഘ്‌ന രാജിന് ശ്രദ്ധിക്കപ്പെട്ട അവസരങ്ങള്‍ ഒരുക്കിയത് ബ്യൂട്ടിഫുള്‍ എന്ന ചിത്രമാണ്. അതിനു പിന്നിലും ഈ മൂവര്‍ സംഘമായിരുന്നു. അനൂപ് മേനോന്റെ നായികയായി തിളങ്ങിയ മോഘ്‌ന രാജ് ഇന്ന് മലയാളം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന നായികയാണ്. ഹണി റോസിനും അതുകൊണ്ട് തന്നെ ഈ അവസരം ഒരു റീ ഓപ്പണിംഗ് ആയിരിക്കും എന്നു പ്രതീക്ഷിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല