സുല്‍ത്താന്‍ അസ്ലന്‍ ഷാ ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് ആദ്യ ജയം. വെള്ളിയാഴ്ച ദക്ഷിണ കൊറിയയെ ഒന്നിനെതിരെ രണ്ടു ഗോളിനാണ് തകര്‍ത്തത്. മത്സരം 1-1 എന്ന നിലയില്‍ സമനിലയിലേക്ക് നീങ്ങവെ അവസാന മിനിറ്റില്‍ എസ്.കെ. ഉത്തപ്പ ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. 11ാം മിനിറ്റില്‍ സന്ദീപ് സിങ്ങിന്റെ പെനാല്‍റ്റി കോര്‍ണര്‍ ഗോളിലൂടെ ഇന്ത്യ ലീഡ് നേടി. എന്നാല്‍, 66ാം മിനിറ്റില്‍ ഇതേരീതിയില്‍ കൊറിയന്‍ താരം നാം ഹ്യൂന്‍വൂ ഗോള്‍ മടക്കി. സ്കോര്‍ 1-1 എന്ന നിലയിലാക്കി.
ഒടുവില്‍ ഉത്തപ്പ ഇന്ത്യക്ക് അവിശ്വസനീയ ജയം സമ്മാനിക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ വ്യാഴാഴ്ച ന്യൂസിലന്‍ഡിനോട് ടീം 1-5ന്റെ കനത്ത തോല്‍വി ഏറ്റുവാങ്ങിയിരുന്നു. മറ്റു മത്സരങ്ങളില്‍ അര്‍ജന്റീനയെ ന്യൂസിലന്‍ഡ് രണ്ടിനെതിരെ അഞ്ചു ഗോളിന് തറപറ്റിച്ചപ്പോള്‍ ആതിഥേയരായ മലേഷ്യയും ബ്രിട്ടനും തമ്മില്‍ നടന്ന കളി 3-3ന് സമനിലയില്‍ കലാശിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല