ഇന്നലെ ഹാരോ ഗേറ്റില്‍ നിര്യാതയായ ലാലി ജേക്കബ് മുളമൂട്ടിലിന്റെ സ്മരണയ്ക്കായി ബുധനാഴ്ച വൈകിട്ട് 4.30 മുതല്‍ 6.30 വരെ ഹാരോഗേറ്റ് സെന്റ് ആള്റെഡ്സ് പള്ളിയില്‍ വച്ച് വിശുദ്ധ കുര്‍ബാനയും ശവസംസ്ക്കാര ശുശ്രൂഷയുടെ രണ്ടാം ഭാഗവും നടത്തപ്പെടുന്നു.സന്ദര്‍ലാന്‍ഡ് സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തോഡോക്സ് പള്ളി ഇടവകാംഗമായ പരേതയുടെ അന്ത്യ ശുശ്രൂഷകള്‍ക്ക് ഇടവക വികാരി ഫാദര്‍ ഹാപ്പി ജേക്കബ് മുഖ്യ കാര്‍മികത്വം വഹിക്കും.
അന്നേ ദിവസം പരേതയുടെ മൃതശരീരം കാണുന്നതിനും അന്തിമോപചാരം അര്‍പ്പിക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.അതിനു ശേഷം ഏറ്റവും സൌകര്യമായ സമയത്ത് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുവാനും ചെന്നിത്തല സെന്റ് ജോര്‍ജ് ഓര്‍ത്തോഡോക്സ് വലിയ പള്ളിയില്‍ സംസ്ക്കരിക്കുവാനുമാണ് ആഗ്രഹിക്കുന്നത്.
പരേതയായ ലാലി കുലശേഖരം ബീനാസില് പരേതനായ നൈനാന് അച്ചന്റെയും അമ്മിണിയുടെയും മകളാണ്.പരേതനായ ബാബു,രാജന്,മോഹന്‍,ബീന എന്നിവര്‍ സഹോദരങ്ങളാണ്.കഴിഞ്ഞ പത്തു വര്‍ഷമായി ഹാരോഗേറ്റ് എന്‍ എച്ച് എസ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്തു വരുകയായിരുന്നു ലാലി.ഭര്‍ത്താവ് ജേക്കബും അതെ ഹോസ്പ്പിറ്റലില്‍ ജോലി ചെയ്യുന്നു.യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനീകള്‍ ആയ ജീനും ,ലിയാനും സ്കൂള്‍ വിദ്യാര്‍ഥിയായ ജീവന് എന്നിവര്‍ മക്കളാണ്.
ശുശ്രൂഷകള്‍ നടക്കുന്ന പള്ളിയുടെ വിലാസം
St Aelred’s RC Church
71 Woodlands Drive
Harrogate
North Yorkshire
HG2 7BE
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല