രാഷ്ട്രീയ കേരളത്തില്‍ വന്‍ കോളിളക്കം സൃഷ്ടിച്ച കോഴിക്കോട്ട ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിലെ റജീനയുടെ ജീവിതം സിനിമയിലേക്ക്. അച്ഛനുറങ്ങാത്ത വീടിന്റെ രണ്ടാംഭാഗത്തിലൂടെയാണ് റജീനയുടെ കഥ വെള്ളിത്തിരയിലെത്തുന്നത്. ലിസാമ്മയുടെ വീട് എന്നുപേരിട്ട ചിത്രം ബാബു ജനാര്‍ദ്ദനനാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.
ബാബു ജനാര്‍ദ്ദനന്റെ തിരക്കഥയില്‍ 2005ല്‍ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്തവീട് അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകമനസ്സുകളെ വേട്ടയാടിയ ചിത്രമായിരുന്നു. ആറുവര്‍ഷത്തിനിപ്പുറം സാമുവിലന്റെയും മകള്‍ ലിസമ്മയുടെയും ജീവിതത്തില്‍ എന്ത് സംഭവിച്ച കാര്യങ്ങളാണ് ചിത്രത്തിലൂടെ ബാബു ജനാര്‍ദ്ദനന്‍ അവതരിപ്പിയ്ക്കുന്നത്.
ക്രൂരമായ പീഡനത്തിനും നിയമത്തിന്റെ നൂലാമാലകള്‍ക്കും ശേഷം കോഴിക്കോട്ടാണ് സാമുവലിന്റെ കുടുംബം എത്തുന്നത്. അവിടെ ലിസമ്മ ഒരു ഇടതുട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനെ വിവാഹം കഴിക്കുന്നു. അപ്രതീക്ഷിതമായി അയാള്‍ കൊല്ലപ്പെടുന്നു. തുടര്‍ന്ന് ജീവിതത്തില്‍ വീണ്ടും പകച്ചു പോകുന്ന ലിസമ്മയും കുട്ടിയും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഒരു വെളിപ്പെടുത്തല്‍ നടത്തുന്നു.
ആ വെളിപ്പെടുത്തല്‍ രാഷ്ട്രീയരംഗത്തെ ഉലയ്ക്കുന്നു. ഐസ്‌ക്രീം കേസും വിവാദനായിക റജീനയുടെ ജീവിതവും മുന്‍നിര്‍ത്തിയാണ് സാമുവലിന്റെ മക്കള്‍ സംവിധാനം ചെയ്യുന്നതെന്ന് ബാബു ജനാര്‍ദ്ദനന്‍ പറയുന്നു. സമകാലിക രാഷ്ടീയം പശ്ചാത്തലമാകുന്ന ചിത്രത്തില്‍ റജീനയുടെ വേഷമവതരിപ്പിയ്ക്കുന്നത് മീര ജാസ്മിനാണ്. സാമുവലായി സലിംകുമാര്‍ തന്നെ.
ജൂണ്‍ പത്തിന് ചിത്രീകരണം ആരംഭിക്കുന്ന സാമുവലിന്റെ മക്കള്‍ ഗ്രീന്‍ അഡ്വര്‍ടൈസ്‌മെന്റിന് വേണ്ടി സലിം പിടി ആണ് നിര്‍മിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല