1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 27, 2012

വിവാഹത്തോടെ സിനിമ ഉപേക്ഷിയ്ക്കുന്നവരുടെ കൂട്ടത്തില്‍ തന്നെക്കൂട്ടേണ്ടെന്ന് നവ്യ നേരത്തെ വ്യക്തമാക്കിയതാണ്. ഇപ്പോഴിതാ നവ്യ വീണ്ടും സിനിമയില്‍ സജീവമാവുകയാണ്. ദിലീപ് നായകനായ ഇഷ്ടത്തിലൂടെ പത്ത് വര്‍ഷം മുമ്പ് വെള്ളിത്തിരിയില്‍ അരങ്ങേറ്റം കുറിച്ച നവ്യ ഷൈജു അന്തിക്കാട് സംവിധാനം ചെയ്യുന്ന സീന്‍ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെയാണ് മടങ്ങിയെത്തുന്നത്. ചിത്രത്തില്‍ അധ്യാപികയുടെ വേഷമാണ് നവ്യയ്ക്ക്.

സിനിമ പശ്ചാത്തലമാകുന്ന ചിത്രത്തില്‍ സഹസംവിധായകന്‍ ഒറ്റപ്പാലം ഉണ്ണിയായി എത്തുന്ന ലാലിന്റെ ഭാര്യ മഞ്ജുവിനെയാണ് നവ്യ അവതരിപ്പിയ്ക്കുന്നത്. പ്ലസ്ടു അധ്യാപികയുടെ വേഷം നവ്യയ്ക്ക് അഭിനയിക്കാന്‍ പുതിയ അവസരം നല്‍കുമെന്നാണ് സംവിധായകന്‍ പറയുന്നത്.

സന്തോഷ് മേനോനുമായുള്ള വിവാഹത്തെ തുടര്‍ന്ന് 2010ലാണ് നവ്യ സിനിമയില്‍ നിന്നും തത്കാലത്തേക്ക് ബ്രേക്കെടുത്തത്. ഏക മകന്‍ സായ് കൃഷ്ണയോടൊപ്പം ആലപ്പുഴയിലുള്ള നവ്യ കുടുംബജീവിതത്തിന് തന്നെയാണ് പ്രധാന്യം നല്‍കുന്നത്. എന്നാല്‍ പ്രായത്തിനും ചേരുന്ന മികച്ച വേഷങ്ങള്‍ ലഭിക്കുകയാണെങ്കില്‍ ക്യാമറയുടെ മുന്നിലെത്താനാണ് നടിയുടെ തീരുമാനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.