റാംപൂര്‍ എംപി ജയപ്രദ ബിജെപിയില്‍ ചേരുന്നു. അമര്‍സിംഗുമായുള്ള ചര്‍ച്ചക്ക് ശേഷമായിരിക്കും ബിജെപിയില്‍ ചേരുന്ന തീരുമാനം അന്തിമമായി എടുക്കുകയുള്ളൂ, ജയ പറഞ്ഞു. ഉത്തര്‍പ്രദേശിലെ റാംപൂരില്‍നിന്ന് രണ്ടാംതവണയാണ് ജയപ്രദ ലോക്സഭയിലെത്തുന്നത്. ഇതുസംബന്ധിച്ച് ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുമായി കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപിടിക്കറ്റില് റാംപൂരില്‍നിന്ന് തന്നെ മത്സരിപ്പിക്കുന്ന കാര്യം പാര്‍ട്ടി ആലോചിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടില്ലെന്നും ജയപ്രദ പറഞ്ഞു.
അമര്‍സിംഗുമായുള്ള കൂടിക്കാഴ്ചക്കുശേഷമെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയുള്ളൂ. എല്ലാ പാര്‍ട്ടികളില്‍നിന്നും തനിക്ക് ക്ഷണം വരുന്നുണ്ട്. നിതിന്ജിയേയും സുഷമാസ്വരാജിനേയും അദ്വാനിയേയും താന്‍ ബഹുമാനിക്കുന്നതായും ഈ റിപ്പോര്‍ട്ട് ഗുണകരമായ രീതിയില്‍ മാധ്യമങ്ങള്‍ പ്രതികരിക്കുന്നത് താന്‍ സന്തോഷത്തോടെയാണ് എടുക്കുന്നതെന്നും ജയ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല