1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 27, 2012

ആഘോഷങ്ങളുടെ വേനല്‍കാലമാണ് ബ്രിട്ടനെ കാത്തിരിക്കുന്നത്. ആഘോഷ പ്രീയരായ ബ്രട്ടീഷുകാര്‍ ചുരുങ്ങിയത് ഒരു ബില്യണ്‍ പൗണ്ടെങ്കിലും ഈ വേനല്‍ കാലത്ത് പൊടി പൊടിക്കുമെന്നാണ് കരുതുന്നത്. ഇത് രാജ്യത്തെ മാന്ദ്യത്തില്‍ നിന്ന താല്‍്ക്കാലികമായി കരകയറ്റുമെന്ന് കരുതുന്നു.അടുത്ത ആഴ്ച ്്അവസാനത്തോടെ നടക്കുന്ന രാഞ്ജിയുടെ ഡയമണ്ട് ജൂബിലി ആഘോഷത്തോടെ ബ്രിട്ടനിലെ ആഘോഷദിനങ്ങള്‍ക്ക് തുടക്കമാകും.

രാഞ്ജിയുടെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പതിനായിരം സ്ട്രീറ്റ് പാര്‍ട്ടികളെങ്കിലും നടക്കുമെന്നാണ് കരുതുന്നത്. ഇവയുടെ ഭക്ഷണത്തിനും അലങ്കാരങ്ങള്‍ക്കുമായി ഏകദേശം 832 മില്യണ്‍ പൗണ്ട് ചെലവാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന റോയല്‍ വെഡ്ഡ്ിങ്ങ് ആഘോഷങ്ങള്‍ക്കായി ബ്രിട്ടനിലെ ജനങ്ങള്‍ ചെലവഴിച്ചതിന്റെ ഇരട്ടി. ഡയമണ്ട് ജൂബിലി ആഘോഷം കഴിയുമ്പോഴേക്കും ലണ്ടന്‍ ഒളിമ്പിക്‌സിന്റെ വരവായി. തീറ്റയും കുടിയുമായി കൂടുതല്‍ ബ്രട്ടീഷുകാരും വീട്ടില്‍ ഒളിമ്പിക്‌സ് ആഘോഷിക്കുമ്പോള്‍ രാജ്യത്തേക്ക് വരുന്ന ടൂറിസ്റ്റുകള്‍ തെരുവുകളെ ആഘോഷപൂര്‍ണ്ണമാക്കും. ടൂറിസ്റ്റുകളില്‍ നിന്ന് 77 മില്യണ്‍ പൗണ്ടിന്റെ വരുമാനമാണ് ബ്രിട്ടനിലെ റീട്ടെയ്ല്‍ വ്യാപാരികള്‍ കണക്കാക്കിയിരിക്കുന്നത്.

എന്തായാലും ആഘോഷങ്ങള്‍ വേനല്‍ക്കാലത്തിന്റെ അവസാനത്തോടെ രാജ്യത്തിന്റെ റീട്ടെയ്ല്‍ വ്യാപാര രംഗത്ത് 2.8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് കരുതുന്നത്. ആഘോഷങ്ങള്‍ക്ക് മാ്റ്റ് കൂട്ടാനായി സുവനീറുകളും മൊമന്റോകളും വാങ്ങുന്ന വഴിയില്‍ മറ്റൊരു 1.07 ബില്യണിന്റെ വരുമാനം കൂടി ഉണ്ടാകുമെന്ന് നിരീക്ഷകര്‍ കരുതുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.