1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 27, 2012

ഷോപ്പിങ്ങിന്റെ സൗകര്യത്തിന് വേണ്ടി ഒരു സ്റ്റോര്‍ കാര്‍ഡ് എടുത്തശേഷമാകും അബദ്ധമായല്ലോ എന്ന പലരും കരുതുന്നത്. പല സ്റ്റോര്‍ക്കാര്‍ഡ് കമ്പനികളും കൊളള പലിശയാണ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നത്. കൂടാതെ മറ്റ് പല ഇനങ്ങളിലുളള ചെലവ് വേറെയും. അധികം അന്വേഷിക്കാതെ പോയി സ്‌റ്റോര്‍ കാര്‍ഡ് വാങ്ങുന്നവര്‍ കീശയിലെ പണം പോയ ശേഷമായിരിക്കും ചതി തിരിച്ചറിയുന്നത് തന്നെ.

സ്റ്റോര്‍ കാര്‍ഡ് മാര്‍ക്കറ്റ് മത്സരസ്വഭാവമുളളതല്ലന്ന് രണ്ടായിരത്തി ആറില്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. കമ്പനികള്‍ തമ്മില്‍ മത്സര സ്വഭാവമില്ലാത്തത് കാരണം ഏതാണ്ട് 100 മില്യണ്‍ പൗണ്ടാണ് ഇവര്‍ ഉപഭോക്താക്കളില്‍ നിന്ന് അധികമായി ഈടാക്കികൊണ്ടിരുന്നത്. സ്‌റ്റോര്‍ കാര്‍ഡിലെ തുകക്ക് കനത്ത പലിശയും പേയ്‌മെന്റ് പ്രൊട്ടക്ഷന്‍ ഇന്‍ഷ്വറന്‍സ് എന്ന പേരില്‍ കനത്ത പ്രീമിയവുമാണ് ഈ കമ്പനികള്‍ വാങ്ങിയിരുന്നത്.

സ്റ്റോര്‍ കാര്‍ഡ് കമ്പനികളുടെ അപ്രമാദിത്വം അവസാനിപ്പിക്കാനായി കമ്മീഷന്‍ രണ്ടായിരത്തി ഏഴില്‍ കുറച്ച് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചു. അതനുസരിച്ച്,

1. 25 ശതമാനം എപിആറില്‍ കൂടുതല്‍ ഈടാക്കുന്ന കമ്പനികള്‍ മറ്റേതെങ്കിലും കമ്പനികള്‍ കുറഞ്ഞ എപിആര്‍ നല്‍കുന്നുണ്ടെങ്കില്‍ അത് കമ്പനിയില്‍ പരസ്യപ്പെടുത്തണം.

2. മിനിമം മന്ത്‌ലി റീപേയ്‌മെന്റ് അടയ്ക്കുന്ന ഉപഭോക്താക്കളെ അതിന് പിന്നിലെ അപകടത്തെ കുറിച്ച് മുന്‍കൂട്ടി അറിയിച്ചിരിക്കണം.

3.പേയ്‌മെന്റ് പ്രൊട്ടക്ഷന്‍ ഇന്‍ഷ്വറന്‍സ് പാക്കേജായി വില്‍ക്കാന്‍ ശ്രമിക്കുന്ന കമ്പനികളെ വിലക്കും.
സ്‌റ്റോര്‍ കാര്‍ഡ് അനുവദിക്കുന്ന കമ്പനികളുടെ അപ്രമാദിത്യത്തിന് ഒരന്ത്യമാകുമെന്നും ഉപഭോക്താക്കള്‍ക്ക് മികച്ച നിരക്ക് നല്‍കാന്‍ കമ്പനികള്‍ തയ്യാറാകേണ്ടി വരുമെന്നുമായിരുന്നു കമ്മീഷന്റെ കണക്ക് കൂട്ടല്‍ എന്നാല്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കി അഞ്ച് വര്‍ഷത്തിന് ശേഷവും സ്ഥിതിയില്‍ യാതൊരു പുരോഗതിയുമില്ലന്നാതാണ് സത്യം.

എന്തിനാണ് സ്‌റ്റോര്‍കാര്‍ഡ് ഉപയോഗിക്കുന്നത്

അതിലേക്ക് പോകുന്നതിന് മുന്‍പ് ആളുകളെ സ്റ്റോര്‍ കാര്‍ഡിലേക്ക് ആകര്‍ഷിക്കുന്ന മൂന്ന് കാര്യങ്ങളെന്താണന്ന് നോക്കാം.

1. പലിശ രഹിത വായ്പ

ഏകദേശം 24 സ്‌റ്റോര്‍ കാര്‍ഡ് കമ്പനികള്‍ 51 മുതല്‍ 59 ദിവസത്തേക്ക് പലിശ രഹിത വായ്പ തരാറുണ്ട്. എന്നാല്‍ ഈ ഓഫര്‍ ലഭിക്കുന്നതാകട്ടെ മാസാമാസമുളള ബില്‍ പൂര്‍ണ്ണമായും അടയ്ക്കുന്നവര്‍ക്ക് മാത്രമാണ്. എന്നാല്‍ മാസം തുകയടക്കാന്‍ സാധിക്കാത്തവര്‍ക്ക് കനത്ത പലിശ കൂടി നല്‍കേണ്ടി വരും.

2. ആനുകൂല്യങ്ങള്‍, സമ്മാനങ്ങള്‍

പല സ്്‌റ്റോര്‍ കാര്‍ഡ് കമ്പനികളും അവരുടെ ഉപഭോക്താക്കള്‍ക്കായി സമ്മാനങ്ങളും ആനുകൂല്യങ്ങളും പ്രഖ്യാപിക്കാറുണ്ട്. ഉദാഹരണത്തിന് അലെര്‍ഡ് സ്റ്റോര്‍കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ഓരോ പൗണ്ടിനും രണ്ട് റിവാര്‍ഡ് പോയിന്റുകള്‍ വീതം ലഭിക്കും. ആദ്യമായി ന്യൂലുക്ക് കാര്‍ഡ് വാങ്ങുന്ന ഒരാള്‍ക്ക് അദ്യത്തെ പര്‍ച്ചേസിന് 15ശതമാനം ഇളവ് ലഭിക്കും.

പല കാര്‍ഡുകളും ബൈ നൗ, പേ ലേറ്റര്‍ ഓഫറുകളൊക്കെ പ്രഖ്യാപിക്കാറുണ്ട്. ചില കാര്‍ഡ് കമ്പനികള്‍ അവരുടെ ഉപഭോക്താക്കള്‍ക്കായി പാര്‍ട്ടികളും നറുക്കെടുപ്പുകളും ഡിസ്‌കൗണ്ട് വൗച്ചറുകളും നല്‍കാറുണ്ട്.

3. സൗകര്യം

ഒരു കാര്‍ഡ് കൊണ്ട് നിരവധി ഷോപ്പുകളില്‍ നിന്ന് സാധനം വാങ്ങാമെന്നതാണ് ഇതിന്റെ സൗകര്യം.
എന്നാല്‍ സ്റ്റോര്‍ കാര്‍ഡുകള്‍ ബുദ്ധിപൂര്‍വ്വം ഉപയോഗിച്ചില്ലെങ്കില്‍ നിങ്ങളുടെ കീശ കാലിയാകുമെന്ന് പറഞ്ഞാല്‍ മതിയെല്ലോ. കാര്‍ഡ് കൈയ്യിലുണ്ടെന്ന് കരുതി കണ്ണില്‍ കണ്ട സാധനങ്ങളെല്ലാം വാങ്ങി കൂട്ടരുത്. മാസം അടയ്ക്കാന്‍ സാധിക്കുന്ന തുകയ്്ക്കുളള സാധനങ്ങളെ വാങ്ങാവു. ബില്ലുകള്‍ കൃത്യമായി അടയ്ക്കുകയും വേണം.

കൊളളപലിശ

നിങ്ങള്‍ മാസാമാസം കൃത്യമായി ബില്ലടച്ചില്ലെങ്കില്‍ എന്ത് സംഭവിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? അവിടെയാണ് ഈ സ്‌റ്റോര്‍ കാര്‍ഡ് കമ്പനികള്‍ ലാഭം കൊയ്യുന്നത്. കമ്പനികള്‍ നിര്‍ദ്ദേശിക്കുന്ന തീയതിക്കുളളില്‍ പണം അടയ്ക്കാത്ത ഉപഭോക്താക്കളില്‍ നിന്ന് കൊളള പലിശയാണ് ഈടാക്കുന്നത്. ഏതാണ്ട് ഒന്‍പത് സ്റ്റോര്‍കാര്‍ഡ് കമ്പനികളുടേയും ആനുവല്‍ പെര്‍സെന്റേജ് റേറ്റ് 29.9 ശതമാനമാണ്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് അര ശതമാനത്തില്‍ നില്‍ക്കുമ്പോഴാണ് ഈ അമിത പലിശ സ്റ്റോര്‍ കാര്‍ഡുകള്‍ ഈടാക്കുന്നത് എന്നോര്‍ക്കണം.

ഉപഭോക്താക്കള്‍ക്ക് അമിതഭാരം

രണ്ടായിരത്തി ഒന്‍പത് മാര്‍ച്ച് മുതല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് അതിന്റെ ബേസിക് റേറ്റ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 0.5 ശതമാനമായി കുറച്ചിരുന്നു. അതായത് ബാങ്കുകള്‍ക്കും മറ്റ് വായ്പാ സ്ഥാപനങ്ങള്‍ക്കും കുറഞ്ഞ പലിശ നിരക്കില്‍ വായ്പ എടുത്തശേഷം അത് ഉയര്‍ന്ന പലിശ നിരക്കില്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ കഴിയും. ശരിക്കും സ്റ്റോര്‍ കാര്‍ഡ് കമ്പനികളാണ് ഈ അവസരം മുതലാക്കിയത്. കുറഞ്ഞ പലിശനിരക്കില്‍ വായ്പ എടുത്തശേഷം ഏകദേശം 27ശതമാനം പലിശ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു.

എങ്ങനെ സ്‌റ്റോര്‍ കാര്‍ഡ് ബുദ്ധിപൂര്‍വ്വം ഉപയോഗിക്കാം

നിങ്ങളുടെ സ്‌റ്റോര്‍ കാര്‍ഡില്‍ ആവശ്യത്തിന് ബാലന്‍സും ഒപ്പം മികച്ച തിരിച്ചടവ് ഹിസ്റ്ററിയുമുണ്ടങ്കില്‍ സ്റ്റോര്‍ കാര്‍ഡിലെ ബാലന്‍സ് തുക പലിശരഹിത ക്രഡിറ്റ് കാര്‍ഡിലേക്ക് മാറ്റുക. ഇത്തരത്തില്‍ 22 മാസം വരെ നിങ്ങള്‍ക്ക് നിങ്ങളുടെ പലിശയുടെ ബില്‍ മരവിപ്പിക്കാന്‍ സാധിക്കും. ഓരോ പ്രാവശ്യത്തേയും ട്രാന്‍സ്ഫറിന് തുകയുടെ മൂല്യമനുസരിച്ച് 3 ശതമാനം വരെ ഫീസ് ഇടാക്കും. എന്തായാലും 27ശതമാനം ഏപിആറിനെക്കാള്‍ ലാഭകരമായിരിക്കും ഈ തീരുമാനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.