സിസേറിയന് വഴി ജനിച്ച കുട്ടികള്‍ക്ക് സാധാരണ പ്രസവത്തിലൂടെ ജനിച്ച കുട്ടികളെക്കാള്‍ പൊണ്ണത്തടി കൂടാന്‍ സാധ്യത ഇരട്ടിയെന്ന് പഠനം. സിസേറിയന് വഴി ജനിച്ച കുട്ടികള്‍ മൂന്ന് വയസ്സാകുമ്പോഴേക്കും പൊണ്ണത്തടിയന്മാരാകുന്നുവെന്നാണ് കണ്ടെത്തല്‍. കുടലിലെ ഭക്ഷണത്തെ ദഹിപ്പിക്കാന്‍ സഹായിക്കുന്ന ബാക്ടീരിയകള്‍ ശരിയായി പ്രവര്‍ത്തിക്കാത്തതാണ് കുട്ടികളില്‍ പൊണ്ണത്തടി കൂടാന്‍ കാരണമാകുന്നത്.
കുട്ടികളുടെ ശരീരഭാരത്തിനും ചര്‍മ്മത്തിന്റെ കട്ടിക്കും ജനിക്കുന്ന രീതിയുമായി ബന്ധമുണ്ടെന്നാണ് കരുതുന്നത്. സി – സെക്ഷന്‍ വഴി ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സാധാരണ പ്രസവത്തിലൂടെ ജനിക്കുന്ന കുട്ടികളേക്കാള്‍ ഭാരക്കൂടുതല്‍ ഉണ്ടായിരിക്കും. ഇതിനെ ഇന്‍ഫഌവന്‍സ് ഒബിസിറ്റി എന്നാണ് അറിയപ്പെടുന്നത്. സി- സെക്ഷന്‍ തിരഞ്ഞെടുക്കുന്ന അമ്മമാര്‍ കുട്ടികള്‍ക്ക് പൊണ്ണ്ത്തടി ഉണ്ടാകാനുളള സാധ്യതയെക്കുറിച്ച് ബോധവതികളായിരിക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. യുകെയിലെ 23 ശതമാനം പ്രസവവും സിസേറിയനാണ്. ബോസ്റ്റണ്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാരാണ് പഠനം നടത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല