ലണ്ടന്‍: സുഹൃത്തിന്റെ വീട്ടില്‍ ഒരു രാത്രി താമസിച്ചതിന് സര്‍ക്കാരില്‍ നിന്ന് ആനുകൂല്യം കൈപ്പറ്റിയെന്ന ആരോപണത്തില്‍ കണ്‍സര്‍വേറ്റീവ് കോ – ചെയര്‍മാന്‍ ബാരോനെസ്സ് വാര്‍സി അന്വേഷണം നേരിടുന്നു. വാര്‍സിയുടെ സുഹൃത്തും ടോറി നേതാവുമായ നവീദ് ഖാന്റെ വീട്ടില്‍ താമസിച്ചതിനാണ് ലേഡി വാര്‍സി സര്‍ക്കാരില്‍ നിന്ന് പണം കൈപ്പറ്റിയത്. താന്‍ നവീദ് ഖാന്റെ വീട്ടില്‍ താമസിച്ചതിന് അര്‍ഹമായ പ്രതിഫലം നല്‍കിയിട്ടുണ്ടന്ന് ലേഡി വാര്‍സി പ്രതികരിച്ചു. എന്നാല്‍ നവീദ് ഖാനില്‍ നിന്നോ ലേഡി വാര്‍സിയില്‍ നിന്നോ തനിക്ക് പണം ലഭിച്ചിട്ടില്ലന്ന് വീട്ടുടമ വെളിപ്പെടുത്തിയിട്ടുണ്ട്. കാബിനറ്റ് ഓഫീസ് മിനിസ്റ്റര്‍ കൂടിയായ പ്രഭ്വി ഒരു രാത്രിയിലെ താമസചെലവായി 165.50 പൗണ്ടാണ് കൈപ്പറ്റിയത്. സ്റ്റാന്‍ഡാര്‍ഡ്‌സ് ലോര്‍ഡ്‌സ് കമ്മീഷണറോട് സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുമെന്ന് ലേബര്‍ എംപി ജോണ്‍ മാന്‍ പറഞ്ഞു.
അതേ സമയം ലേഡി വാര്‍സിയുടെ ഉടമസ്ഥതയിലുളള ലണ്ടനിലെ ഫഌറ്റിന്റെ വാടക മന്ത്രിമാരുടെ വരുമാനം വ്യക്്തമാക്കുന്ന ലോര്‍ഡ്‌സ് രജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടില്ലന്ന ആരോപണം അവര്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ അത് മനപ്പൂര്‍വ്വമല്ലന്നും എഴുതുന്നതിനിടയില്‍ വിട്ടുപോയതാണന്നുമാണ് പ്രഭ്വിയുടെ വാദം. വെംബഌയിലെ ഫഌറ്റിന്റെ വാടക വരുമാനം കൃത്യമായി താന്‍ രജിസ്റ്ററില്‍ ചേര്‍ത്തിട്ടുണ്ടെന്നും ക്യാബിനറ്റ് ഓഫീസുമായും എച്ച്എം റവന്യു ആന്‍ഡ് കസ്റ്റംസുമായും ബന്ധപ്പെട്ട് ഉടന്‍ വിട്ടുപോയ വരുമാനം രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുമെന്നും അവര്‍ അറിയിച്ചു. 2007 ലാണ് ലേഡി വാര്‍സി ലണ്ടനില്‍ ഫഌറ്റ് വാങ്ങുന്നത്. 2010ല്‍ മന്ത്രിയായതിന് ശേഷം അവര്‍ പാര്‍ലമെന്റിന് അടുത്തേക്ക് താമസം മാറ്റുകയായിരുന്നു.
പ്രഭുക്കന്‍മാര്‍ 500 പൗണ്ടിന് മുകളിലുളള വരുമാനത്തിന്റെ സോഴ്‌സ് വെളിപ്പെടുത്തണമെന്ന് നിയമം ഉണ്ട്. എന്നാല്‍ ലണ്ടനിലെ ഫഌറ്റിന്റെ വാടക ഇതിലൊക്കെ ഇരട്ടി വരുമെന്നാണ് കരുതുന്നത്. 2007 ല്‍ ഫഌറ്റ് വാങ്ങാന്‍ കരാറെഴുതിയെങ്കിലും അടുത്ത വര്‍ഷം മാത്രമേ അത് താമസത്തിന് അനുയോജ്യമാകുമായിരുന്നുളളു. അത്രയും നാള്‍ രണ്ട് ഹോട്ടലുകളിലാണ് താന്‍ താമസിച്ചുകൊണ്ടിരുന്നത്. ചിലപ്പോള്‍ ടോറി നേതാവായ നവീദ് ഖാന്റെ വീട്ടിലും തങ്ങുമായിരുന്നുവെന്ന് ബ്രിട്ടനിലെ പഴയകാല മുസ്ലിം നേതാക്കളിലൊരാളു കൂടിയായ വാര്‍സി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല