1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 28, 2012

കലാപം അടിച്ചമര്‍ത്താനുള്ള സൈനിക നടപടിയില്‍ 32 കുട്ടികള്‍ ഉള്‍പ്പെടെ നൂറോളം പേര്‍ മരിച്ചു. യുഎന്‍ ആണ്‌ ഈ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തു കൊണ്ടു വന്നിരിക്കുന്നത്‌. ക്രൂരമായി കൊല ചെയ്യപ്പെട്ടവരുടെ ജഢങ്ങളുടെ വീഡിയോ യുട്യൂബില്‍ അപ്‌ലോഡ്‌ ചെയ്‌തിട്ടുണ്ട്‌ യുഎന്‍ സംഘം.

ആഭ്യന്തര പ്രശ്‌നങ്ങള്‍ വീണ്ടും രൂക്ഷമാകുന്നതിന്റെ സൂചനകളാണ്‌ ഈ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നത്‌. ഹൗള നഗരത്തില്‍ ഉണ്ടായ കസൈനിക ആക്രമണത്തില്‍ നൂറോളം സ്‌ത്രീകളും കുട്ടികളും കൊല്ലപ്പെട്ടു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട്‌ സിറിയന്‍ നാഷണല്‍ കൗണ്‍സില്‍ രംഗത്തെത്തിയിട്ടുണ്ട്‌.

അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണ്‌ സിറിയന്‍ സൈന്യം നടത്തിയിരിക്കുന്നത്‌ എന്ന്‌ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ആക്രമണത്തിനു പിന്നില്‍ തീവ്രവാദികള്‍ ആണ്‌ എന്നാണ്‌ സൈന്യത്തിന്റെ വിശദീകരണം.

സിറിയന്‍ പ്രശ്‌ന പരിഹാരത്തിനായി മധ്യസ്ഥശ്രമം നടത്തുന്ന മുന്‍ യുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ അടുത്ത ആഴ്‌ച സിറിയ സന്ദര്‍ശിക്കാനിരിക്കെയാണ്‌ ഈ പ്രസിഡന്റ്‌ ബശ്ശാറിന്റെ നേതൃത്വത്തില്‍ അടിച്ചമര്‍ത്തല്‍ ക്രൂരമായ രീതിയില്‍ തന്നെ തുടരുന്നത്‌.

യുഎന്‍ നടത്തുന്ന സമാധാന ശ്രമങ്ങള്‍ തകര്‍ക്കാനാണ്‌ ഓരോ ദിവസവും ബശ്ശാര്‍ ശ്രമിക്കുന്നത്‌ എന്നും അദ്ദേഹത്തിന്റെ നടപടികള്‍ സ്വീകാര്യമല്ല എന്നും യുന്‍എന്‍ സെക്രട്ടറി ജനരല്‍ ബാന്‍ കി മൂണ്‍ ആരേപിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.