1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 29, 2012

കുഞ്ഞുണ്ടായതിന് ശേഷം ഐശ്വര്യ റായ് ബച്ചന്‍ പഴയ ആളേ അല്ലെന്നാണ് ബി ടൗണ്‍ സംസാരം. പഴയതു പോലെ സൗന്ദര്യം സംരക്ഷിക്കുന്നതിലൊന്നും ആഷിന് തെല്ലും താത്പര്യമില്ലത്രേ. അടുത്തിടെ കാന്‍ ഫെസ്റ്റിനെത്തിയപ്പോള്‍ നടി ഇക്കാര്യം തുറന്നടിയ്ക്കുകയും ചെയ്തു.

ആരാധ്യയാണ് തനിക്കെല്ലാം. അവള്‍ക്കായാണ് തന്റെ ദിനചര്യകള്‍ ക്രമപ്പെടുത്തിയിരിക്കുന്നത്. ഒരു സാധാരണ ഇന്ത്യന്‍ വീട്ടമ്മയായാണ് ഇപ്പോള്‍ ജീവിതം. ആരാധ്യയുടെ പുഞ്ചിരി കാണുമ്പോഴാണ് ജീവിതത്തില്‍ ഏറ്റവുമധികം സന്തോഷം തോന്നുക.

പ്രസവ ശേഷം തടി കൂടിയെന്നും സൗന്ദര്യം സംരക്ഷിക്കുന്നതില്‍ ശ്രദ്ധിക്കുന്നില്ലെന്നും പറയുന്നവരുണ്ടാകാം. അത്തരക്കാരുടെ വാക്കുകള്‍ക്ക് ചെവികൊടുക്കാറില്ല. കുഞ്ഞിന്റേയും തന്റേയും ആരോഗ്യം സംരക്ഷിക്കാനാണ് സമയമത്രയും വിനിയോഗിക്കുന്നത്.

കുഞ്ഞിന്റെ ആരോഗ്യം നോക്കാതെ ഡയറ്റിങ്ങും വ്യായാമവും ചെയ്ത് സുന്ദരിയാവാന്‍ തനിക്ക് താത്പര്യമില്ല. അത്തരമൊരു മൂഡിലല്ല താന്‍. അമ്മയായതിന് ശേഷമുള്ള ഓരോ നിമിഷവും താന്‍ ആസ്വദിക്കുകയാണെന്നും ഐശ്വര്യ പറഞ്ഞു. ആറുമാസം പ്രായമുള്ള തന്റ മകള്‍ക്കൊപ്പമാണ് ആഷ് ഇത്തവണ കാന്‍ ഫെസ്റ്റിവലിനെത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.