റോം: വത്തിക്കാന്‍ രേഖകള്‍ ഒരു ഇറ്റാലിയന്‍ മാധ്യമത്തിന് ചോര്‍ത്തി നല്‍കിയത് ഒരു മുതിര്‍ന്ന കര്ദ്ദിനാളാണന്ന വാര്‍ത്ത വത്തിക്കാന്‍ അധികൃതര്‍ നിഷേധിച്ചു. വത്തിക്കാന്‍ രേഖകള്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പോപ്പിന്റെ പ്രധാന പാചകക്കാരന് പൗലോ ഗബ്രിയേലേയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചോര്‍ന്നതായി സംശയിക്കുന്ന രേഖകള്‍ ഇയാളുടെ വീട്ടില്‍ നിന്ന് പോലീസ് പിടിച്ചെടുത്തിരുന്നു.
എന്നാല്‍ ഇയാള്‍ വെറും സന്ദേശവാഹകനാണന്നും രേഖകള്‍ ചോര്‍ത്തിയത് വത്തിക്കാനിലെ തന്നെ ഒരു ഉന്നതനാണന്നും വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്നാണ് പോപ്പിന്റെ ഔദ്യോഗിക വക്താവ് ഫാ. ഫെഡ്രിക്കോ ലംബാര്‍ഡി വിശദീകരണം നല്‍കിയത്. രേഖകള്‍ ചോര്‍ത്തിയെന്ന് അവകാശപ്പെടുന്ന അജ്ഞാതനായ വ്യക്തിയുടെ അഭിമുഖം പല പത്രങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. രേഖകള്‍ ചോര്‍ത്തിയതിന് പിന്നില്‍ ഒരു സംഘമുണ്ടന്നും ഇതിനു പിന്നിലെ ബുദ്ധി ഒരു കര്ദിനാളിന്റേതാണന്നും അയാള്‍ അവകാശപ്പെട്ടിരുന്നു.
സിഎഎക്കാള് മെച്ചപ്പെട്ട സുരക്ഷാ സംവിധാനമുളള വത്തിക്കാനില്‍ കര്‍ദിനാള്‍മാര്‍ ഇപ്പോഴും സന്ദേശങ്ങള്‍ എഴുതി കൊടുത്തുവിടുകയാണന്നും അയാള്‍ പറഞ്ഞു. ഇതൊു തുറന്ന യുദ്ധമാണന്നും ഓരോത്തരും മറ്റുളളവര്‍ക്കെതിരേ പ്രഖ്യാപിച്ചിരിക്കുന്ന യുദ്ധത്തിന്റെ ബാക്കി ഭാഗമാണന്നും പോപ്പിനെ സംരക്ഷിക്കുന്നവരെന്ന് നടിക്കുന്നവര്ക്കുളള മുന്നറിയിപ്പാണന്നും അഭിമുഖത്തില്‍ പറയുന്നു. പോപ്പിന് ചുറ്റും ഒരു സംഘമുണ്ടന്നും അവര്‍ പോപ്പിന്റെ കണ്ണും കാതുമായി പ്രവര്‍ത്തിക്കുകയാണന്നും ബാക്കിയുളളവര്‍ അതില്‍ അതൃപ്തരാണന്നും ഇയാള്‍ ചൂണ്ടിക്കാട്ടി. പോപ്പ ബെനഡിക്ട് പതിനാറാമന്‍ ചര്‍ച്ചിനെ നയിക്കാന്‍ പ്രാപ്തനല്ലന്നും ഇയാള്‍ പറഞ്ഞി്ട്ടുണ്ട്
അഭിമുഖം പ്രസിദ്ധീകരിച്ച് നിമിഷങ്ങള്‍ക്കകം വത്തിക്കാന്‍ വിശദീകരണവമായി രംഗത്തെത്തുകയായിരുന്നു. അഭിമുഖത്തില്‍ പറയുന്നതുപോലെ ഒരു കര്‍ദിനാളും രേഖകള്‍ ചോര്ത്തിയിട്ടി്ല്ലെന്നും ആരും അന്വേഷണത്തിന്റെ പരിധിയില്‍ ഇല്ലെന്നും ലംബാര്‍ഡി വിശദീരകരിച്ചു. പാചക്കാരന്റെ അറസ്റ്റ് ഒറ്റപ്പെട്ട സംഭവമാണന്നും മറ്റാരും വത്തിക്കാനെ ചതിച്ചതായി കരുതുന്നില്ലന്നും അദ്ദേഹത്തിന്റെ നിഷേധക്കുറിപ്പില്‍ പറയുന്നു. പോപ്പിനെ അദ്ദേഹത്തിന്റെ അടുപ്പക്കാര്‍ തന്നെ ചതിക്കുന്നുവെന്ന രീതിയില്‍ വന്ന വാര്‍ത്ത വേദനാജനകമാണന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല