സ്വാകാര്യ പ്രാക്ടീസ് ലഭിക്കാനായി എന്‍എച്ച്എസിലെ ദന്തിസ്റ്റുകള്‍ രോഗികളെ തെറ്റിദ്ധരിപ്പിക്കുന്നതായി ആരോപണം. എതാണ്ട് അരമില്യണ്‍ ദന്തരോഗികളാണ് ഇത്തരത്തില്‍ ചൂഷണത്തിനിരയായി സ്വകാര്യ ആശുപത്രികളില്‍ പണം ചെലവാക്കുന്നതെന്ന് ഓഫീസ് ഓഫ് ഫെയര്‍ ട്രേഡിങ്ങ് നടത്തിയ പഠനത്തില്‍ വ്യകതമായി. എന്‍എച്ച്എസിലെ സൗകര്യങ്ങളെ കുറിച്ച് തെറ്റായ ധാരണകള്‍ രോഗികളില്‍ ഉണ്ടാക്കുന്നത് ഇവിടുത്തെ ഡോക്ടര്‍മാര്‍ ത്ന്നെയാണന്നതാണ് ദുഖകരമായ വസ്തുത.പല ദന്ത രോഗങ്ങള്‍ക്കും NHS ചികില്‍സ സൌജന്യമായി ലഭിക്കുമെന്ന സത്യം മറച്ചു വച്ചാണ് സ്വാകാര്യ പ്രാക്ടീസിലൂടെ പണം കൈക്കലാക്കുന്നത്.
യുകെയിലെ ദന്തരോഗവിഭാഗം ഉടച്ചുവാര്്ക്കേണ്ട സമയം അതിക്രമി്ച്ചതായാണ് ഓഫീസ് ഓഫ് ഫെയര്‍ട്രേഡിങ്ങ് വിഭാഗത്തിന്റെ കണ്ടെത്തല്‍. നിലവില്‍ ഒരു ദന്തിസ്റ്റ് റഫര്‍ ചെയ്യാതെ രോഗികള്‍ക്ക് ഹൈജീനിസ്്റ്റിനെയോ, ഡെന്റല്‍ കെയര്‍ പ്രൊഫഷണല്സിനെയോ കാണാന്‍ സാധിക്കില്ല. ഈ രീതി മാറണം. നേരിട്ട് രോഗികള്‍ക്ക് പ്രൊഫഷണല്‍സിനെ സമീപിക്കാനുളള അനുവാദം നല്‍കുന്നത് ഈ രംഗത്തെ മത്സരം ഒരു പരിധിവരെ ആരോഗ്യകരമാക്കാന്‍ സഹായിക്കുംമെന്ന് ഓഎഫ്ടിയുടെ ചീഫ് എക്സിക്യൂട്ടീവ് ജോണ്‍ ഫിംഗല്ടണ് പറഞ്ഞു.
ജനറല്‍ ഡെന്റല്‍ കൗണ്‍സില്‍ നടത്തിയ പഠനത്തില്‍ ഭൂരിഭാഗം രോഗികളും തങ്ങള്‍ക്ക് കി്ട്ടിയ പരിചരണത്തില്‍ സന്തുഷ്ടരാണന്ന് അറിയിച്ചിരുന്നു. എന്നാല്‍ പരാതിയുളളവരുണ്ടെന്നും അതിനാല്‍ തന്നെ എന്‍എച്ച്എസിലെ പരാതി പരിഹാര വിഭാഗം കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും ബ്രട്ടീഷ് ഡെന്റല്‍ അസോസിയേഷന്റെ എക്സി്ക്യൂട്ടിവ് ബോര്‍ഡംഗം ഡോ. സൂസി സാന്ഡേഴ്സണ് അറിയിച്ചു. ഇത് ഡെന്റിസ്റ്റും രോഗികളും തമ്മിലുളള ബന്ധം മെച്ചപ്പെടാന്‍ വഴിയൊരുക്കുമെന്നും ്അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല