ലീഡ്സില്‍ നിന്ന സ്ഥലം മാറിപോകുന്ന ഫാ. ബാബൂ അപ്പാടന്‍ യാത്രയയപ്പ് നല്കി. കഴിഞ്ഞ അഞ്ചുവര്‍ഷമായി ലീഡ്സിലെ കേരള കാത്തലിക് കമ്മ്യൂണിറ്റിക്ക് വേണ്ടി സീറോ മലബാര്‍ ക്രമപ്രകാരം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു വരുകയായിരുന്നു ഫാ. ബാബു. മേയ് 26ന് വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം നടന്ന യാത്രയയപ്പ് സമ്മേളനത്തില്‍ ജയന് കൊച്ചുവീട്ടില്‍, ജേക്കബ്ബ് കുയിലാടന്, ജോസഫ് ചാണ്ടി, സൈബി സിറിയക്ക്് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സെക്രട്ടറി ബിജു ജോസഫും മറ്റ് കമ്മറ്റി അംഗങ്ങളും ചേര്‍ന്ന് അച്ഛന് പൂച്ചെണ്ട് നല്കി യാത്രമംഗളം നേര്‍ന്നു.
ലീഡ്സിലെ മലയാളി സമൂഹത്തില്‍ നിന്ന് ലഭിച്ച സ്നേഹത്തിന് നന്ദി പറഞ്ഞുകൊണ്ട് ഫാ. ബാബു മറുപടി പ്രസംഗം നടത്തി. ആശിര്‍വാദ പ്രാര്‍ത്ഥനയും സ്നേഹവിരുന്നിനും ശേഷം സമ്മേളനം സമാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല