കേംബ്രിഡ്ജ്: കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റ് വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗ് ജൂണ്‍ 15ന് കേംബ്രിഡ്ജിലെ ക്യൂന്‍ എഡിത്ത് സ്കൂള്‍ ഹാളില്‍ വച്ച് നടക്കും. വെകുന്നേരം ഏഴ് മണിക്ക് അസോസിയേഷന് പ്രസിഡന്റ് പ്രിന്‍സ് ജേ്ക്കബ്ബിന്റെ അദ്ധ്യ്ക്ഷതയില് കൂടുന്ന യോഗത്തില്‍ സെക്രട്ടറി റോബിന് ആന്റണി വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ബിനു നാരായണന് വാര്‍ഷിക കണക്കും അവതരിപ്പിക്കും. തുടര്‍ന്ന് നടക്കുന്ന പൊതു ചര്‍ച്ചയില്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളെ അംഗങ്ങള്‍ക്ക് വിലയിരുത്താവുന്നതാണ്. തുടര്‍ന്ന് അസോസിയേഷന്റെ പുതിയ ഭാരവാഹികളെ കണ്ടെത്താനുളള തെരഞ്ഞെടുപ്പ് നടക്കും.
കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ആലപ്പുഴയിലെ ജീവന് ജ്യോതി സ്കുളിലെ കുട്ടികളെ സ്പോണ്സര് ചെയ്യുന്ന ചെലവിലേക്കുളള ചെക്കുകള്‍ യോഗത്തില്‍ വച്ച് വിതരണം ചെയ്യും. യുക്മ നാഷണല്‍ കലാമേളയില്‍ ഒന്നാം സ്ഥാനം നേടിയ ഈസ്റ്റ് ആംഗ്ലിയ റീജിയനെ പ്രതിനിധീകരിച്ച് 157 പോയ്ന്റ് നേടിയ കേംബ്രഡ്ജ് മലയാളി അസോസിയേഷന് അംഗങ്ങളെ യോഗത്തില്‍ അനുമോദിക്കും. എല്ലാ അംഗങ്ങളും ജനറല്‍ബോഡി യോഗത്തില്‍ പങ്കെടുത്തണമെന്ന് ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല