വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആറാമത് ധനസഹായം തിരുവനന്തപുരം ജില്ലയിലെ
ഉള്ളൂര്‍ എന്ന സ്ഥലത്ത് കാന്‍സര്‍ രോഗികളെ ശുശ്രുക്ഷിക്കുന്ന കാരുണ്യ ഗൈഡന്‍സ് സെന്റര്‍, കാരുണ്യ വിശ്രാന്തി ഭവന് എന്നീ സ്ഥാപനങ്ങള്‍ക്ക് കൈമാറി . വോക്കിംഗ് കാരുണ്യയ്ക്ക് വേണ്ടി P.W.D എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വി .ജി . മാത്യു 35000 രൂപയുടെ ചെക്ക് കാന്‍സര്‍ ശുശ്രുക്ഷ സ്ഥാപനങ്ങള്‍ നടത്തുന്ന ഫാദര്‍ തോമസ് ജോണിന് കൈമാറി
വോക്കിംഗ് കാരുണ്യയോടൊപ്പം ഈ സംരംഭത്തോട് സഹകരിച്ച യു.കെ. യിലെ സന്മനസുള്ള എല്ലാ
സുഹൃത്തുക്കള്‍ക്കും വോക്കിംഗ് കാരുണ്യ നന്ദി അറിയിക്കുന്നു. വോക്കിംഗ് കാരുണ്യയുടെ ഏഴാമത് ധനസഹായം നല്‍കുന്നത് ആലപ്പുഴ ജില്ലയിലെ പാലമേല്‍ പഞ്ചായത്തില്‍ അപകടത്തെ തുടര്‍ന്ന് ശരിരം ചലനമറ്റ നിലയിലുള്ള ഒരു സഹോദരനനാണ്.കുടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല