ഒരു മനുഷ്യസംസ്കാരത്തെ മുഴുവന്‍ തുടച്ച് നീക്കാന്‍ കെല്‍പ്പുളള അഗ്നിപര്‍വ്വതം മുന്‍പ് വിചാരിച്ചിരുന്നതിനേക്കാള്‍ മുന്നേ പൊട്ടിത്തെറിക്കുമെന്ന് ശാസ്ത്രജ്ഞര്‍. അമേരിക്കയിലെ സൂപ്പര്‍ വോള്‍ക്കാനോസ് എന്ന അഗ്നിപര്‍വ്വതമാണ് ശതകങ്ങള്ക്കുളളില് പൊട്ടിത്തെറിക്കുമെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. ഏതാണ്ട് രണ്ട് ലക്ഷം വര്‍ഷങ്ങള്‍ക്ക് ശേഷമാകും ഈ ആഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കുക എന്നായിരുന്നു ശാസ്ത്രജ്ഞന്മാര് കരുതിയിരുന്നത്.
കാലിഫോര്‍ണിയയിലെ ലോംഗ് വാലിയില്‍ സ്ഥിതിചെയ്യുന്ന അഗ്നിപര്‍വ്വതത്തില്‍ നിന്ന് ശേഖരിച്ച പാറയില്‍ നടത്തിയ പരീക്ഷണത്തില്‍ നിന്നാണ് ഏതാനും ശതകങ്ങള്‍ക്കുള്ളില്‍ അഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നത്.
്ഏകദേശം ഒരു ലക്ഷം മുതല്‍ രണ്ട് ലക്ഷം വര്‍ഷത്തെ കനത്ത മര്‍ദ്ദത്തിന് ശേഷമാകും അഗ്നിപര്‍വ്വതത്തിന് അടിത്തട്ടിലുളള മാഗ്മ പൊട്ടിത്തെറിക്കുക എന്നായിരുന്നു ശാസ്ര്ത്രജ്ഞര് കരുതിയിരുന്നത്. ഇതാണ് ആയിരം വര്‍ഷത്തിനുളളില്‍ പൊട്ടിത്തെറിക്കാന്‍ പാകത്തിനായിട്ടുളളത്. ഈ അഗ്നിപര്‍വ്വതത്തില്‍ നിന്ന വരുന്ന ലാവയും മറ്റ് അവശിഷ്ടങ്ങളും അമേരിക്കയുടെ മൂന്നില്‍ രണ്ട് ഭാഗവും വാസയോഗ്യമല്ലാതാക്കുമെന്നാണ് കരുതുന്നത്.
എല്ലോസ്റ്റോണ് നാഷണല്‍ പാര്ക്കിന് ആറ് മൈല്‍ താഴെയാണ് ഈ അഗ്നിപര്‍വ്വതത്തിന്റെ മാഗ്മ റിസര്‍വോയര്‍ സ്ഥിതിചെയ്യുന്നത്. 2004ന്ശേഷം മാഗ്മയുടെ അളവില്‍ റിക്കോര്‍ഡ് വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 400 മൈല്‍ താഴെനിന്നാണ് മാഗ്മയുടെ ഉത്ഭവം. ഇത് ഉപരിതലത്തിന് 30 മൈല്‍ താഴെവരെ ഉയരാം എന്നാണ് കണക്കാക്കുന്നത്. ഏകദേശം 300 മൈല്‍ വിസ്തൃതിയുണ്ടാകും ഇതിന്.
ആറ് ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സൂപ്പര്‍ വോള്‍ക്കാനോസ് അവസാനമായി പൊട്ടിത്തെറിച്ചത്. 2.1 മില്യണ്‍ വര്‍ഷങ്ങള്‍ക്കിടയില്‍ ആകെ മൂന്ന് പ്രാവശ്യം ഈ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചിട്ടുണ്ട്. സൂപ്പര്‍ വോള്‍ക്കാനോസ് മുഴുവന്‍ ശക്തിയില്‍ പൊട്ടിത്തെറിച്ചാല്‍ 1980ലെ മൗണ്ട് സെന്റ് ഹെലന് അഗ്നിപര്‍വ്വതസ്ഫോടനത്തിന്റെ 1000 ഇരട്ടിയുണ്ടാകുമെന്നാണ് കരുതുന്നത്. എല്ലോസ്റ്റോണ് പ്രദേശത്ത് നിരന്തര നിരീക്ഷമുണ്ടാകണമെന്നും ദുരന്തത്തെ കുറിച്ച് മുന്നറിയിപ്പ് നല്കാന് സാധിക്കുന്ന അത്യാധുനിക സംവിധാനങ്ങളൊരുക്കണമെന്നും പഠനം നടത്തിയ നാഷ് വില്ലിയിലെ വാണ്ടര്‍ബില്‍റ്റ് യൂണിവേഴ്സിറ്റിയിലെഗവേഷകസംഘം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല