1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 31, 2012

വിവാഹബന്ധം വേര്‍പിരിഞ്ഞ താരദമ്പതികളായ മനോജ്‌ കെ ജയനും ഉര്‍വശിയും മകളായ കുഞ്ഞാറ്റയ്ക്ക് വേണ്ടി അഞ്ചുവര്‍ഷം മുമ്പ് തുടങ്ങിയ നിയമയുദ്ധത്തിന് താല്‍‌ക്കാലിക പരിസമാപ്തി. ഉര്‍വശിക്കു കുഞ്ഞാറ്റയെ വിട്ടുകൊടുക്കാന്‍ കോടതി ഉത്തരവിട്ടു. എറണാകുളം കുടുംബ കോടതിയാണ്‌ ഉത്തരവിട്ടത്‌.

“മനോജ്‌ പുനര്‍വിവാഹിതനായതാണു വിധി എനിക്ക്‌ അനുകൂലമാകാന്‍ കാരണമെന്ന് തോന്നുന്നു. ഒരമ്മയുടെ സ്നേഹം മുഴുവന്‍ കുഞ്ഞാറ്റയ്ക്കു നല്‍കണം. മകള്‍ക്കുവേണ്ടി ജീവിക്കാന്‍ മറ്റൊരു വിവാഹ ജീവിതം ഉണ്ടാകരുതെന്നാണു എന്റെ ആഗ്രഹം” – ഉര്‍വശി മാധ്യമങ്ങളോട് പറഞ്ഞു

അഞ്ചുവര്‍ഷം മുന്‍പാണ്‌ നിയമയുദ്ധം ആരംഭിച്ചത്‌. കോടതി നിര്‍ദേശം അനുസരിച്ച് പിതാവ്‌ മനോജിന്റെ കൂടെയായിരുന്നു കുഞ്ഞാറ്റയുടെ താമസം. ആഴ്ചയില്‍ ഒന്നു വീതം മാതാവിനൊപ്പം നില്‍ക്കാനും കോടതി അനുവദിച്ചിരുന്നു. ലണ്ടന്‍ മലയാളിയായ യുവതിയെ കഴിഞ്ഞ വര്‍ഷമാണ്‌ മനോജ്‌ കെ ജയന്‍ വിവാഹം കഴിച്ചത്‌. അതില്‍ ഒരു കുട്ടിയുണ്ട്‌.

വിവാഹബന്ധം വേര്‍പിരിഞ്ഞെങ്കിലും മനോജിനും ഉര്‍‌വശിക്കും കുഞ്ഞാറ്റയെ വലിയ കാര്യമാണ്. മകളില്ലാതെ ജീവിക്കാനാകില്ല എന്നാണ് രണ്ടുപേരുടെയും നിലപാട്. കുടുംബ കോടതിയുടെ വിധിക്കെതിരെ മനോജ് അപ്പീലിന് പോകുമോ എന്ന് അറിവായിട്ടില്ല

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.