വീട്ടിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് ആറ് കുട്ടികള്‍ വെന്ത് മരിച്ച സംഭവത്തില്‍ കുറ്റക്കാരാണന്ന് കണ്ട് കോടതിയില്‍ ഹാജരാക്കിയ മാതാപിതാക്കള്‍ക്കു നേരെ ജനരോക്ഷം. പതിനേഴ് കുട്ടികളുടെ പിതാവായ മിക്ക് ഫില്‍പ്പോട്ട് (55), ഭാര്യ മെയ്റീസ് ഫില്‍പോട്ട് (31) എന്നിവരെ ഡെര്‍ബി പോലീസ് കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. ഡെര്‍ബി മജിസ്ട്രേറ്റ് കോടതിയില്‍ ആദ്യ വിചാരണയ്ക്കായി ഇന്നലെ കൊണ്ടു വന്ന ഇവര്‍ക്കു നേരെ ആക്രോശവുമായി വന്ന ഒരു സ്ത്രീയില്‍ നിന്ന് പണിപ്പെട്ടാണ് പോലീസിന് ഇവരെ കോടതിക്കുളളില്‍ എത്തിക്കാന്‍ കഴിഞ്ഞത്.
മജിസ്ട്രേറ്റ് കേത് ഹീപ്പ് ഇവരുടെ പേരുള്ള കുറ്റപത്രം വായിക്കുമ്പോള്‍ ഫില്‍പോട്ട് നിഷേധാര്‍ത്ഥത്തില്‍ തലയാട്ടുന്നുണ്ടായിരുന്നു. സ്ലീവ്ലെസ് ടീ ഷര്‍ട്ടും ട്രാക്ക സ്യൂട്ടുമണിഞ്ഞ് എത്തിയ ഇയാള്‍ കോടതിയില്‍ തന്നെയുണ്ടായിരുന്ന മൂന്ന് ഡെര്‍ബിഷെയര്‍ ഫോഴ്സ് ഡിക്റ്ററ്റുവുകെള പുലഭ്യം പറഞ്ഞുകൊണ്ടായിരുന്നു പ്രതിക്കൂട്ടിലേക്ക് കയറിയത്. ശേഷം, വിചാരണയ്ക്ക് എത്തിയ ഇരുപത് ബന്ധുക്കള്‍ക്കു നേരെ അഭിവാദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ ഇയാളുടെ ഭാര്യ മെയ്റീസ് ഫില്‍പോട്ട് മൂകയും തകര്‍ന്ന അവസ്ഥയിലുമായിരുന്നു.
കോടതിയിലെത്തിയ ദമ്പതികള്‍ ജാമ്യാപക്ഷേ നല്‍കിയില്ല. കുട്ടികളെ തങ്ങള്‍ കൊന്നുവെന്ന വാര്‍ത്ത ഇരുവരും നേരത്തേ നിഷേധിച്ചിരുന്നു. ഇതിനായി വിളിച്ച് ചേര്‍ത്ത പ്രസ് കോണ്‍ഫറന്‍സില്‍ വച്ച് ഇരുവരും പൊട്ടിക്കരഞ്ഞതും വര്‍ത്തയായിരുന്നു. സംഭവം നടക്കുംമ്പാള് താന്‍ വീട്ടിലുണ്ടായിരുന്നില്ലെന്നാണ് ഫില്‍പോട്ട് പറഞ്ഞത്. എന്നാല്‍ ദമ്പതികള്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കാന്‍ ക്രൗണ്‍ പ്രോസിക്യൂഷന് സര്‍വീസ് തീരുമാനിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുട്ടികള്‍ മരിച്ച വാര്‍ത്ത പുറതെത്തിയതോടെ വിലപ്പെട്ട തെളിവുകളുമായി നിരവധി പേര് തങ്ങളെ സമീപിച്ചതായും അന്വേഷണം ഇനിയും തുടരുമെന്നും അസിസ്റ്റന്റ് ചീഫ് കോണ്‍സ്റ്റബിള്‍ സ്റ്റീവ് കോറ്റേരില് അറിയിച്ചു. ദമ്പതികളെ പന്ത്രണ്ടു മണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷമാണ് കുറ്റപത്രം തയാറാക്കിയത്.
തൊഴിലൊന്നുമില്ലാതിരുന്ന ഫില്‍പോട്ട് കാമുകിയായിരുന്ന ലിസ വില്യംസുമായി രണ്ടു മാസം മുമ്പാണ് പിണങ്ങിപ്പിരിഞ്ഞത്. ഇയാളില്‍ നിന്ന് ഇവര്‍ക്കുണ്ടായ അഞ്ചു കുട്ടികളെയും കൊണ്ടാണ് അന്ന് ലിസ വില്യംസ് കൂടെ കൊണ്ടു പോയിരുന്നു. കഴിഞ്ഞ മെയ് 11ന് അതി രാവിലെയാണ് വീട്ടില്‍ തീപിടുത്തമുണ്ടായത്. ജേഡ് ഫില്‍പോട്ട്(10), ജോണ്‍(9), ജാക്ക്(8), ജെസ്സി(6),ജെയ്ഡന്‍(5), ഡുവെയ്ന്‍(13) എന്നിവരാണ് അഗ്നിബാധയില്‍ കൊല്ലപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല