രണ്ടു മാസമായി അലന് ഏലിയറ്റും ഭാര്യ കിം ഏലിയറ്റും എത്ര പ്രാവശ്യം തങ്ങളുടെ ഫ്രിഡ്ജ് തുറന്നു, അടച്ചു.. എന്നിട്ടെന്താ, അതിനകത്ത് ഒരു മില്യണ്‍ പൗണ്ട് കിടക്കന്നവര് അവരറിഞ്ഞത് കഴിഞ്ഞ ദിവസം. കഥയിങ്ങനെ: നോട്ടിങ്ങഹാമിലെ ഒരു ചെറു കടയില്‍ തൊഴിലാളിയായ അലന് മാര്‍ച്ച് 23ന് ഒരു യൂറോ മില്യണ്‍ ലോട്ടറിയെടുത്തു. എന്നിട്ടത് പതിവുപോലെ ഫ്രിഡ്ജില്‍ കൊണ്ടുപോയി വച്ചു. പിന്നീട് അലനും ഭാര്യ കിമ്മും ഇക്കാര്യം മറന്നു. കഴിഞ്ഞ ദിവസം ടിവിയില്‍ ലോട്ടറി പരസ്യം കണ്ടപ്പോഴാണ് ടിക്കറ്റിനെക്കുറിച്ച് ഓര്‍മ്മ വന്നത്. ഇതു പോലെ ഫലം നോക്കാത്ത നിരവധി ടിക്കറ്റുകള്‍ ഫ്രിഡ്ജില്‍ ഉണ്ടായിരുന്നു. ഇവയൊക്കെ എടുത്ത് അലന് നേരെ യുറോ മില്യണ്‍സില്‍ എത്തി.
തന്റെ കൈയിലുളള ടിക്കറ്റിന് ഒരു മില്യണ്‍ പൗണ്ട് സമ്മാനം ലഭിച്ചതായി ക്ലാര്‍ക്ക് പറഞ്ഞത് അലന് വിശ്വസിക്കാനായില്ല. ആദ്യം അവര്‍ എന്നെ കളിയാക്കുകയാണ് എന്നാണ് കരുതിയത്. പിന്നീട് ഇതെല്ലാം സത്യമാണെന്ന് മനസിലാക്കിയപ്പോ ഞാന്‍ തരിച്ചിരുന്നുപോയി. സ്വന്തം പേര് എഴുതാന്‍ പോലും കൈ വിറയ്ക്കകയായിരുന്നു, അലന് പറയുന്നു. എന്നാല്‍ സ്വന്തം മുക്കിന് തുമ്പില്‍ ഒരു മില്യണ്‍ പൗണ്ട് ഇരുന്നിട്ടും രണ്ടു മാസം അതറിയാത്തതിന്റെ നിരാശയില്‍ നിന്നും കിം ഇനിയും കരകയറിയിട്ടില്ല. ടിക്കറ്റ് ഹാജരാക്കാന്‍ വൈകിയതിനാല്‍ പലിശയിനത്തില്‍ 7,500 പൗണ്ട് ഇവര്‍ക്ക് നഷ്ടമാകും. നാടു ചുറ്റിക്കാണാനും ഒരു റെഞ്ച് റോവര്‍ വാങ്ങാനും പണമുപയോഗിക്കുമെന്ന് ദമ്പതിമാര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല