1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 1, 2012


വീട്ടിലെ മാലിന്യത്തിന്റെ അളവ് കൂടിയപ്പോള്‍ സിറ്റി കൗണ്‍സിലിന്റെ വക ഉപദേശം, വേണമെങ്കില്‍ ബസില്‍ കയറ്റികൊണ്ട് കളഞ്ഞേക്ക്! ഇരുപത്തിയഞ്ചുകാരന്‍ ഡേവിഡ് ബ്രിഡ്ജ്മാന്‍, ഒപ്പം താമസിക്കുന്ന ഗേള്‍ഫ്രണ്ട് ഹന്നയും ഇവരുടെ ഇരുപത്തിരണ്ട് മാസം പ്രായമുള്ള മകന്‍ ഹാര്‍ലിയുമാണ് കാന്റര്‍ബറി സിറ്റി കൗണ്‍സിലിന്റെ നിരുത്തരവാദത്തപരമായ പെരുമാറ്റം കൊണ്ടു വലഞ്ഞത്. വീട്ടുമാലിന്യം കളയാനായി തന്റെ വേസ്റ്റ് ബിന്നില്ലിട്ട് ഇയാള്‍ വീട്ടു പടിക്കല്‍ വെച്ചിരുന്നു. എന്നാല്‍ ഈ ബിന്നിന്് ഭാരം കൂടുതലാണെന്ന് പറഞ്ഞ് കൗണ്‍സിലിന്റെ മാലിന്യമെടുക്കല്‍ വണ്ടിയില്‍ ഇതു കയറ്റാന്‍ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ സിറ്റി കൗണ്‍സില്‍ ഓഫീസുമായി ബന്ധപ്പെടുകയായിരുന്നു.

കൗണ്‍സില്‍ ഓഫീസില്‍ വിളിച്ച ഇയാളോട് മാലിന്യത്തിന് ഭാരം കൂടുതലാണെന്നും കൗണ്‍സിലിന്റെ മാലിന്യമെടുക്കല്‍ വണ്ടിയില്‍ ഇതു കയറ്റാന്‍ ബുദ്ധിമുട്ടാണെന്നുമാണ് അറിയിച്ചത്. തുടര്‍ന്ന് അവര്‍ ബ്രിഡ്ജ്മാനോട് മാലിന്യം കളയണമെങ്കില്‍ അടുത്ത ലോക്കല്‍ ടിപ്പില്‍ കൊണ്ടു കൊടുക്കാനും പറഞ്ഞു. എന്നാല്‍ ഒന്നര മൈല്‍ ദൂരത്തിലുള്ള ഈ ലോക്കല്‍ ടിപ്പ് വരെ മാലിന്യം കൊണ്ടു പോകാന്‍ തന്റെ പക്കല്‍ കാറില്ലെന്നു പറഞ്ഞപ്പോഴണ് കൗണ്‍സില്‍ ഉദ്യോഗസ്ഥ ഇയാളോട്, വേണമെങ്കില്‍ ബസില്‍ കൊണ്ട് കളയാന്‍ പറഞ്ഞത്. എന്നാല്‍ സംഭവം വിവാദമായതോടെ ഇത് അനുചിതമായ പരാമര്‍ശമായി പോയിയെന്ന് കൗണ്‍സില്‍ മേലധികാരികള്‍ പറഞ്ഞു.

മാലിന്യം കയറ്റാന്‍ നഗരത്തിലെ ഒരു ബസും തയാറാകില്ലെന്ന് ബ്രിഡ്ജ്മാന്‍ പറഞ്ഞു, അല്ലെങ്കില്‍ തന്നെ മാലിന്യമെടുക്കല്‍ വണ്ടിയില്‍ കയറ്റാന്‍ സാധിക്കാത്തത് എങ്ങനെ ബസില്‍ കയറ്റും, അദ്ദേഹം ചോദിക്കുന്നു. രണ്ടാഴ്ചയില്‍ ഒരിക്കലാണ് കാന്റര്‍ബെറി സിറ്റി കൗണ്‍സില്‍ വീട്ടുമാലിന്യം എടുക്കാന്‍ വണ്ടി അയക്കുന്നത്. മാലിന്യം ശേഖരിക്കുന്നവര്‍ക്ക് എടുത്താല്‍ പൊങ്ങാത്തയത്ര ഭാരമുണ്ടെങ്കില്‍ അത്തരത്തിലുള്ള മാലിന്യം വീട്ടുടമ തന്നെ ലോക്കല്‍ ടിപ്പില്‍ കൊണ്ടു കൊടുക്കണമെന്നാണ് കൗണ്‍സില്‍ പറയുന്നത്. ഏതായാലും പിറ്റേന്ന് രാവിലെ ബ്രിഡ്ജ്മാന്‍്‌റ വീട്ടുപടിക്കല്‍ കുറെ ചെറിയ സഞ്ചികള്‍ കൗണ്‍സില്‍ അധികൃതര്‍ കൊണ്ടിട്ടു. ഒപ്പം ഒരു ഉപദേശവും, വേസ്റ്റ് ബിന്നില്‍ നിന്നും മാലിന്യങ്ങള്‍ ഈ ചെറു സഞ്ചികളില്‍ ആക്കി വീടിനു വെളിയില്‍ സൂക്ഷിക്കുക. അടുത്ത പ്രാവശ്യം മാലിന്യം എടുക്കാന്‍ വരുമ്പോള്‍ ഇവ നീക്കം ചെയ്യും. എന്നാല്‍ ബ്രിഡ്ജ്മാന്‍്‌റ ചോദ്യം ഇതാണ്, രണ്ടാഴ്ച ഈ മാലിന്യമെല്ലാം വീട്ടുപടിക്കലിരുന്നാല്‍ എലിയും മറ്റു കീടങ്ങളും അവിടാകെ നിറയില്ലേ? പക്ഷേ ഇതിന് കൗണ്‍സിലിന് മറുപടി ഒന്നുമില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.