1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 2, 2012

മലയാള സിനിമയിലെ വില്ലന്‍മാരെല്ലാം നല്ലവരാണെന്ന് നടി കവിയൂര്‍ പൊന്നമ്മ. 151 സിനിമകള്‍ പൂര്‍ത്തിയാക്കിയ നടന്‍ അബുസലീമിന് വയനാട്ടില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. മനസ്സില്‍ നന്‍മ മാത്രമുള്ള നടനാണ് അബുസലീം. മോഹന്‍ലാലിനോടെന്ന പോലെ അബുസലീമിനോടും തനിക്ക് മകനോടുള്ള വാത്സ്യല്യമാണുള്ളതെന്നും കവിയൂര്‍ പൊന്നമ്മ പറഞ്ഞു

കവിയൂര്‍ പൊന്നമ്മയ്ക്ക് പുറമേ സിനിമാതാരങ്ങളായ ദേവന്‍, മാള അരവിന്ദന്‍, ക്യാപ്റ്റന്‍ രാജു, കലാഭവന്‍ മണി, ഹരിശ്രീ അശോകന്‍, മേഘനാഥന്‍, സ്വാതിക, സംവിധായകന്‍ മേജര്‍ രവി, തിരക്കഥാകൃത്ത് ടിഎ ഷാഹിദ്, ഗായകന്‍ താജുദ്ദീന്‍ വടകര തുടങ്ങി ഒട്ടേറെ പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

സൂപ്പര്‍താരം മോഹന്‍ലാലിന്റെ ആശംസാ സന്ദേശം എല്‍സിഡി പ്രൊജക്ടറിലൂടെ സദസ്സ് വീക്ഷിച്ചു. വില്ലന്മാരെല്ലാം മികച്ച നടന്മാരാണെന്ന് ചടങ്ങില്‍ സംസാരിച്ച ക്യാപ്റ്റന്‍ രാജു പറഞ്ഞു. അവസരം ലഭിച്ചാല്‍ അവരുടെ കഴിവുകള്‍ പുറത്തുവരുമെന്നും അദ്ദേഹം അഭിപ്രായപ്പട്ടു.

ഉദ്ഘാടനച്ചടങ്ങിന് ശേഷം കലാഭവന്‍ മണിയും നാദിര്‍ഷായും നയിച്ച മെഗാഷോയും മറ്റ് കലാപരിപാടികളും അരങ്ങേറി.

സ്‌റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് എസ്‌ഐ സ്ഥാനത്തുനിന്ന് വിരമിച്ച ദിവസത്തിലായിരുന്നു അബു സലീമിന് ജന്‍മനാട്ടില്‍ സ്വീകരണമൊരുക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.