യു.കെ.കെ.സി.എ മുന്‍ ജോയിന്റ് സെക്രട്ടറിയും ഉപദേശക സമിതി അംഗവും ഗ്ലോസ്റ്റര്‍ ഷെയര്‍ മലയാളി അസോസിയേഷന് പ്രസിഡന്റുമായ വിനോദ് മാണിയുടെ മാതാവ് മറിയാമ്മ മാണി (70 )നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് തെള്ളകം പള്ളിയില്‍. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നു ചികിത്സയില്‍ ആയിരുന്നു. ഇന്നലെ രാവിലെ ഒന്‍പത് മണിയോടെ എറണാകുളം അമൃത ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. വിനോദ് മാണി മാണി ഇപ്പോള്‍ നാട്ടിലുണ്ട്.അദ്ദേഹത്തിന്റെ ഭാര്യയും മക്കളും നാട്ടില്‍ എത്തിയശേഷമായിരിക്കും സംസ്കാരം നടക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല