ഉറക്കമില്ലായ്മ പലരേയും അലട്ടുന്ന പ്രശ്നമാണ്. എന്‍എച്ച്എസിന്റെ കണക്ക് അനുസരിച്ച് 50 മില്യണ്‍ പൗണ്ടാണ് ഉറക്കമില്ലായ്മക്കുളള മരുന്നിനായി പ്രതിവര്‍ഷം ചെലവാക്കുന്നത്. എന്നാല്‍ ഉറക്കമില്ലായ്മക്ക് മരുന്ന് ശരിയായ ഒരു പരിഹാരമല്ലന്നാണ് വിദഗ്ദ്ധരുടെ കണ്ടെത്തല്‍. മരുന്നില്ലാതെ ശരിയായി ഉറങ്ങാന്‍ ചില വഴികളുണ്ട്. ഒരല്പം ക്ഷമവേണമെന്ന് മാത്രം.
റസ്റ്റ്ലസ് ലെഗ്ഗ് സിന്‍ഡ്രോം (RLS): നിങ്ങള്‍ റസ്റ്റ്ലെസ്സ് ലെഗ്ഗ് സിന്‍ഡ്രോ ഉളള ആളാണങ്കില്‍ പലപ്പോഴും ഉറക്കം നഷ്ടപ്പെടാം. കാല്‍വെളള, പാദം, തുടകള്‍ എന്നിവടങ്ങളിലെ അസ്വസ്ഥത പലപ്പോഴും ഉറക്കം നഷ്ടപ്പെടാന്‍ കാരണമാകും. ആര്‍എല്‍എസ് പോലെയുളള അസുഖങ്ങള്‍ ഉളള സമ്മര്ദ്ദഭരിതമായ ജീവിതം നയിക്കുന്ന 50ശതമാനം ബ്രട്ടീഷുകാരിലും ഉറക്കമില്ലായ്മ അഥവാ ഇന്‍സോമ്നിയ എന്ന പ്രശ്നമുണ്ടന്ന് അക്യൂപ്ങ്ചര് സ്പെഷ്യലിസ്്റ്റ് റേച്ചല്‍ പെക്ഹാം പറയുന്നു. എന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് അക്യുപങ്ചറില് കൃത്യമായ ചികിത്സ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമ്മര്‍ദ്ദം: ശാരീരികവും മാനസികവുമായ സമ്മര്‍ദ്ദം പലപ്പോഴും ഉറക്കമില്ലായ്മക്ക് കാരണമാകാം. ദൈനംദിന ജീവിതത്തിലെ സംഭവങ്ങള്‍ പലരേയും പല ആളവിലാകും ബാധിക്കുന്നത്. അതിനാല്‍ തന്നെ ഇതിന്റെ ഫലങ്ങള്‍ പല തരത്തിലാകും പ്രത്യക്ഷമാകുന്നത്. തലവേദന മുതല്‍ കടുത്ത വിഷാദരോഗം വരെ സമ്മര്‍ദ്ദത്തിന്റെ ഫലമായുണ്ടാകാം. എന്നാല്‍ ഈ പ്രശ്നങ്ങളെല്ലാം ചെന്നെത്തുന്നത് ഉറക്കമി്ല്ലായ്മയിലേക്കാകും.
വ്യായാമവും ആരോഗ്യകരമായ ഭക്ഷണശീലവും മനസ്സും ശരീരവും റിലാക്സ്ഡായി ഇരിക്കാന്‍ സഹായിക്കും. സ്ട്രസ്സ് ധാരാളമുളള ആളുകള്‍ റോഡിയോള റോസിയ കഴിക്കുന്നതും നല്ലതാണ്. റോഡിയോള ചെടിയുടെ വേരില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന മരുന്ന് ഫാര്‍മസികളിലും മറ്റും ലഭിക്കും. ദിവസേന 200 മില്ലിഗ്രാം രണ്ട് നേരം കഴിക്കുന്നത് സ്ട്രസ് ഹോര്‍മോണിന്റെ അളവ് കുറക്കാന്‍ സാഹായിക്കും.
കഫീന്‍: ഉറങ്ങുന്നതിന് തൊട്ട് മുന്‍പ് കഫീനടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഉറക്കത്തെ ബാധിക്കും. കഫീനടങ്ങിയ ഭക്ഷണങ്ങള്‍ വൈകുന്നേരം മൂന്ന് മണിക്ക് ശേഷം ഉപയോഗിക്കാനെ പാടുളളതല്ല.
നൈറ്റ് സ്വെറ്റ്: ആര്‍ത്തവവിരാമം സംഭവിച്ച സ്ത്രീകളില്‍ കാണപ്പെടുന്ന പ്രശ്നമാണിത്. അമിതമായ വിയര്‍പ്പും ഹൃദയമിടിപ്പും ഉണ്ടാകുന്ന അവസ്ഥയാണിത്. ആര്‍ത്തവവിരാമം ഉണ്ടാകുന്ന സ്ത്രീകളില്‍ ഏകദേശം പത്തില്‍ എട്ടുപേര്‍ക്കും ഉറക്കകുറവ്, അമിതമായ ഉത്കണ്ഠ, നെറ്റ് സ്വെറ്റ് എന്നിവ ഉണ്ടാകാറണ്ട്. റെഡ് ക്ലോവര്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് നെറ്റ് സ്വെറ്റ് പോലുളള പ്രശ്നങ്ങള്‍ കുറയ്്ക്കാന്‍ സഹായിക്കും.
പ്രൊമെന്സില് ഡബിള്‍ സ്ട്രെഗ്ത് (80 മില്ലിഗ്രാം) എന്ന ഡയറ്ററി സപ്ലിമെന്റ് കഴിക്കുന്നത് ആര്‍ത്തവവിരാമം സംഭവിച്ച സ്ത്രീകള്‍ക്ക് ഹോര്‍മോണ്‍ ലെവല്‍ ബാലന്‍സ് ചെയ്യാന്‍ സഹായിക്കും. ഇത് അമിതവിയര്‍പ്പ്, ഹൃദയമിടിപ്പ് കൂടുക പോലുളള പ്രശ്നങ്ങള്‍ എഴുപത്തിയഞ്ച് ശതമാനം വരെ കുറക്കാന്‍ സഹായിക്കും.
രാത്രിയിലെ പേശി വലിച്ചില്: ഉറക്കത്തിനിടയിലുണ്ടാകുന്ന പേശി വലിച്ചില് പലപ്പോഴും ഉറക്കം പകുതിക്ക് വച്ച് തടസ്സപ്പെടാന്‍ കാരണമാകുന്നു. യുകെയിലെ 13 മില്യണ്‍ ജനങ്ങള്‍ രാത്രിയില്‍ പേശി വലിവ് കാരണം ഉറക്കമില്ലായ്മ അനുഭവിക്കുന്നുണ്ട്. ഇതില്‍ തന്നെ 82 ശതമാനം സ്ത്രീകളാണ്. ശരിയായ ഉറക്കമാണ് പകല്‍ മുഴുവന്‍ ഒരാളെ ഊര്‍ജ്ജസ്വലനായി ഇരിക്കാന്‍ സഹായിക്കുന്നത്. ദൈനംദിന ജീവിതത്തില്‍ ഉണ്ടാകുന്ന പിഴവുകളാണ് പലപ്പോഴും ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ക്ക് കാരണമാവുന്നത്.
ക്രാപെക്സ് എന്ന ടാബ്ലെറ്റ് മാത്രമാണ് പേശീവലിവിന് ഡോക്ടര്‍മാരുടെ പ്രിസ്ക്രിപ്ഷനില്ലാതെ ലഭിക്കുന്ന മരുന്ന്.
ദഹന സംബന്ധമായ പ്രശ്നങ്ങള്‍: ദഹനസംബന്ധമായ പ്രശ്നങ്ങള്‍ പലപ്പോഴും ഉറക്കമില്ലായ്മക്ക് കാരണമാകാം. ദഹന വ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തിന് ശരിയായ ഉറക്കം വേണം. ഉറക്കം കുറവായ ഒരു വ്യക്തിക്ക് ദഹനക്കേട്, ഗ്യാസ് ട്രബിള്‍ പോലെയുളള പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. ലെപികോള് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് ദിവസേന ഉപയോഗിക്കാവുന്ന മരുന്നാണ്.
മടിയന്മാരാകരുത്: ദിവസവും ആവശ്യത്തിന് ജോലി ചെയ്യാതെ മടിയന്മാരായി ഇരിക്കുന്നവര്‍ക്കും ഉറക്കകുറവ് അനുഭവപ്പെടാറുണ്ട്. കൃത്യമായ വ്യായാമമോ ജോലിയോ ചെയ്ത് ശരീരത്തിലെ ഊര്‍ജ്ജത്തെ കുറച്ചെങ്കിലും ഉപയോഗപ്പെടുത്തുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. എന്നാല്‍ വ്യായാമത്തിന് ജിമ്മില്‍ തന്നെ പോകണമെന്ന നിര്‍ബന്ധമൊന്നുമില്ല. വീട്ടില്‍ തന്നെ ചെയ്യാവുന്ന ചെറിയ ചെറിയ വ്യായാമ മുറകള്‍ ശരീരത്തില്‍ അമിതമായി സൂക്ഷിച്ചിരിക്കുന്ന കാലറി എരിച്ച് കളയാന്‍ സഹായിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല