ലൈംഗികതയിലും വിവാഹമോചനത്തിലും അമിത താല്‍പ്പര്യമുളള ഒരു തലമുറയാണ് ബ്രിട്ടനിലേതെന്ന് ലണ്ടന്‍ ബിഷപ്പ്. രാഞ്ജിയുടെ ഭരണത്തിന്റെ ഡയമണ്ട് ജൂബിലി ആഘോഷങ്ങള്‍ ബ്രട്ടീഷ്‌കാര്‍ക്ക് തങ്ങളുടെ മാറിയ ജീവിതരീതി പ്രകടിപ്പിക്കാനുളള ഒരു അവസരമാണെന്നും ബിഷപ്പ് പറഞ്ഞു. ലണ്ടന്‍ ബിഷപ്പ് റിച്ചാര്‍ഡ് ചാര്‍ട്ടറാണ് രാഞ്ജിയുടെ ഭരണത്തിനെതിരേ കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തെത്തിയത്. 1952ല്‍ രാജ്ഞി ഭരണമേറ്റെടുത്തതുമുതല്‍ രാജ്യത്ത് മികച്ച ഒരു സാമ്പത്തിക വളര്‍ച്ച ഉണ്ടായിട്ടില്ല. അതിന്റെ ഫലമായി സമൂഹത്തില്‍ അനിശ്ചിതത്വവും വിവാഹമോചനവും പെരുകി. ഡയമണ്ട് ജൂബിലി ആഘോഷങ്ങളെ വിമര്‍ശിച്ച് കൊണ്ട് ചാര്‍ട്ടര്‍ എഴുതിയ ലഘുലേഖയിലാണ് ഈ വിവരങ്ങള്‍ ഉളളത്.
ചാള്‍സ് രാജകുമാരന്റെ അടുത്ത സുഹൃത്തും വില്യം രാജകുമാരന്റേയും കേറ്റ് മിഡില്‍ടണ്ണിന്റേയും വിവാഹം ആശിര്‍വദിച്ച വൈദികനുമാണ് ലണ്ടന്‍ ബിഷപ്പ് ചാര്‍ട്ടര്‍. ഗവണ്‍മെന്റിന്് ഇ്ക്കാര്യത്തില്‍ വളരെ കുറച്ച് മാത്രമേ ഇടപെടാന്‍ കഴിയുകയുളളുവെന്നും എന്നാല്‍ സമൂഹത്തില്‍ തന്നെയുളള മറ്റ് സംഘടനകള്‍ക്ക് ഇക്കാര്യത്തില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിയുമെന്നും ചാര്‍ട്ടര്‍ സൂചിപ്പിച്ചു. ബ്രിട്ടനിലെ സാമ്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാനത്തില്‍ ഗവണ്‍മെന്റ് സ്വീകരിക്കുന്ന നടപടികള്‍ സമൂഹത്തില്‍ ഉണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങളെകുറിച്ച് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ആംഗ്ലിക്കന്‍ സഭയുടെ ആത്മീയനേതാവ് ആര്‍ച്ച് ബിഷപ്പ ഓഫ് കാന്റര്‍ബെറി റോവന്‍ വില്യംസ് കഴിഞ്ഞ ക്രിസ്തുമസ് സന്ദേശത്തില്‍ ബ്രിട്ടനിലെ സഖ്യകക്ഷി ഗവണ്‍മെന്റിന്റെ ചെയ്തികള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ സ്ഥാനമൊഴിയുന്ന ആര്‍ച്ച് ബിഷപ്പിന്റെ പിന്‍ഗാമിയായി ചാര്‍ട്ടര്‍ എത്തുമെന്നാണ് കരുതുന്നത്. നിലവില്‍ ബ്രിട്ടനില്‍ തൊഴിലില്ലായ്മ അതിന്റെ രൂക്ഷമായ അവസ്ഥയിലാണന്നും 16നും 24നും ഇടയില്‍ പ്രായമുളള യുവാക്കളില്‍ അഞ്ചിലൊരാള്‍ക്ക് ജോലിയില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. കടംകൊണ്ട് ചുരുങ്ങിപ്പോയ ഒരു സമ്പദ് വ്യവസ്ഥയാണ് നമ്മുടേത്. ദീര്‍ഘകാലം ഇതേ അവസ്ഥയില്‍ മുന്നോട്ട് പോകാനാകില്ലന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല