1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 3, 2012

ജോലിക്കാരുടെ സിക്ക്‌ ലീവ് സംസ്ക്കാരം മൂലം ബ്രിട്ടന്റെ വാര്‍ഷിക നഷ്ടം 6.5 ബില്യണ്‍ പൗണ്ടാണന്ന് റിപ്പോര്‍ട്ട്. സ്വകാര്യമേഖലയില്‍ ഇതുമൂലം 3.1ബില്യണ്‍ നഷ്ടമുണ്ടാകുന്നുണ്ട്. പൊതുമേഖലയില്‍ 3.4 ബില്യണും.സെന്റര്‍ ഫോര്‍ ബിസിനസ് റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് രോഗാവധി മൂലം ബ്രിട്ടന് സംഭവിക്കുന്ന നഷ്ടത്തെകുറിച്ചുളള കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. അഞ്ഞൂറിലധികം തൊഴിലാളികള്‍ ജോലിചെയ്യുന്ന കമ്പനികളില്‍ ആറ് മാസത്തില്‍ കൂടുതല്‍ രോഗാവധിക്ക് അപേക്ഷിച്ചവരുടെ കണക്ക് മാത്രമെടുത്താണ് പഠനം നടത്തിയത്.

രോഗാവധിയില്‍ പ്രവേശിക്കുന്ന തൊഴിലാളികള്‍ക്ക് നല്‍കാനുളള ആനുകൂല്യങ്ങള്‍ കൊടുക്കാനാണ് കമ്പനികള്‍ കൂടുതല്‍ തുകയും ചെലവാക്കുന്നത്. രോഗബാധിതനായി ഏതാനും ആഴ്ചകള്‍ തൊഴിലാളിക്ക് മുഴുവന്‍ ശമ്പളവും നല്‍കണമെന്നാണ് ഓണ്‍ സിക്ക് പേ പോളിസി പറയുന്നത്. പിന്നീടുളള അവധിക്കാലത്ത് ശമ്പളത്തിന്റെ പകുതിയും നല്‍കണം. ഇത് കൂടാതെ അവദിയിലുളള തൊഴിലാളികള്‍ക്ക് പകരം നിയമിക്കുന്ന ആള്‍ക്കുളള ശമ്പളം, അവരുടെ റിക്രൂട്ട്‌മെന്റ് , ട്രെയിനിംഗ് ചെലവുകള്‍, ഉല്‍പ്പാദനത്തിലുണ്ടാകുന്ന കുറവ് തുടങ്ങിയവയും ചെലവുകളുടെ ഗണത്തില്‍ പെടുന്നു.

രോഗാവധി മൂലം യുകെയുടെ സമ്പദ് വ്യവസ്ഥയിലുണ്ടാകുന്ന നഷ്ടത്തെകുറിച്ച് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണന്ന് സെന്റര്‍ ഫോര്‍ ബിസിനസ് റിസര്‍ച്ചിന്റെ മൈക്രോ എക്‌ണോമിക്‌സ് തലവന്‍ ഒളിവര്‍ ഹോഗന്‍ പറഞ്ഞു. ഇത്തരത്തില്‍ നടക്കുന്ന ആദ്യത്തെ പഠനമാണിത്. ദീര്‍ഘകാല അവധികളുടെ കാര്യത്തിലാണ് പഠനം നടന്നിരിക്കുന്നത്. രോഗാവധി മൂലം സ്വകാര്യമേഖലയിലുണ്ടായിരിക്കുന്ന നഷ്ടം മാത്രം ഗവണ്‍മെന്റിന്റെ വാര്‍ഷിക റെയില്‍ ബജറ്റിനേക്കാള്‍ കുടുതലാണ്. മൂന്ന് ലക്ഷത്തിലധികം തൊഴിലാളികളാണ് വര്‍ഷം തോറും രോഗത്തെ തുടര്‍ന്ന് ദീര്‍ഘകാല അവധിയില്‍ പോകുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.