1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 4, 2012

ബിനോ അഗസ്റ്റിന്‍

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ കമ്മിറ്റി യോഗം മുന്‍ തീരുമാന പ്രകാരം ജൂണ്‍ 2-ന് ഉച്ച തിരിഞ്ഞു 4 മണിക്ക് കോള്‍ചെസ്ടരില്‍ ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ പ്രസിഡന്റ്റ് കുഞ്ഞുമോന്‍ ജോബിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. യോഗത്തില്‍ റീജിയണല്‍ സെക്രട്ടറി ബിനോ അഗസ്റ്റിന്‍, നാഷണല്‍ കമ്മിറ്റി അംഗം അഡ്വ. ഫ്രാന്‍സീസ് മാത്യു കവളക്കാട്ടില്‍, നാഷണല്‍ സെക്രട്ടറി അബ്രഹാം ലൂക്കോസ്, യുക്മ പി ആര്‍ ഓ ബാലസജീവ് കുമാര്‍, റീജിയണല്‍ വൈസ് പ്രസിഡന്റ്റ് ബാബു മങ്കുഴിയില്‍, ട്രഷറര്‍ ലാല്‍സണ്‍ എന്നിവരെക്കൂടാതെ ല്യൂട്ടന്‍, സൌത്തെന്ഡ്, ബാസില്‍ടന്‍, കൊല്ചെസ്ടര്‍, ഐ എം എ ഇപ്സ്വിച്, കെ സി എ ഇപ്സ്വിച്ച്, കേംബ്രിഡ്ജ് എന്നീ മെമ്പര്‍ അസോസിയേഷനുകള്ടെ പ്രതിനിധികള്‍ പങ്കെടുത്തു. ചില പ്രത്യേക അസൌകര്യങ്ങള്‍ മൂലം നോര്‍വിച്, ബെഡ്ഫോര്‍ഡ് എന്നിവടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ എത്തിച്ചേര്‍ന്നില്ല.

യുക്മ നാഷണല്‍ കലാമേളക്കും, പ്രസിഡന്‍ഷ്യല്‍ അക്കാദമിക്കും വേദി ഒരുക്കുകയും, നാഷണല്‍ കലാ-കായിക മേളകളില്‍ ഏറ്റവും കൂടുതല്‍ പോയിന്റു നേടിയ അസോസിയേഷനുകള്‍ ക്കുള്ള ചാമ്പ്യന്‍ഷിപ് കരസ്ഥമാക്കുകയും കായിക മേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ് നേടുകയും ചെയ്തു മികച്ച പ്രവര്‍ത്തനം നടത്തിയ റീജിയന്റെ നേട്ടത്തെ യോഗം അഭിനന്ദിച്ചു.തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ യുക്മ നാഷണല്‍ നേതൃത്വം ചര്‍ച്ച ചെയ്യുന്ന കാര്യങ്ങള്‍ അംഗ അസോസിയേഷനുകളെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തുന്നു എന്നും ഈ ഉദാസീനത അംഗ സംഘടനകള്‍ക്ക് നേരെയുള്ള വെല്ലുവിളിയാണെന്നും യോഗം അഭിപ്രായപ്പെട്ടു.

റീജിയണിലെ എല്ലാ അംഗ സംഘടനകളെയും ഏകോപിപ്പിച്ചു കൊണ്ടു എല്ലാ വര്‍ഷവും ജൂണില്‍ യുക്മ ഡേ ആഘോഷിക്കുന്നതിനും യോഗം തീരുമാനിച്ചു. യുക്മ നാഷണല്‍ തിരഞ്ഞെടുപ്പ് ജനുവരിയിലേക്ക് മാറ്റുന്നതിന് യാതൊരു ന്യായീകരണവുമില്ല എന്നും കൊടിയ മഞ്ഞും തണുപ്പും മോശമായ കാലാവസ്ഥയും ഉറപ്പുള്ള ജനുവരിയില്‍ യു കെ യിലെ ഏതെങ്കിലും ഒരു സ്ഥലത്ത് വച്ചു നടക്കുന്ന ഇലക്ഷനില്‍ പങ്കെടുക്കുവാന്‍ പല ജെനറല്‍ ബോഡി അംഗങ്ങള്‍ക്കും കഴിയില്ല എന്നും യോഗം വിലയിരുത്തി.

യുക്മ തിരഞ്ഞെടുപ്പുകള്‍ ഭരണഘടനയും കീഴ്വഴക്കവും അനുസരിച്ചു തന്നെ നടക്കണമെന്ന് നിഷ്കര്‍ഷിച്ച യോഗം ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ തിരഞ്ഞെടുപ്പ് 2012 ജൂണ്‍ 10- ന് ഇപ്സ്വിച്ചില്‍ വച്ചു നടത്തുന്നതിനു തീരുമാനിച്ചു. യുക്മ നാഷണല്‍ തിരഞ്ഞെടുപ്പ് ജൂലായ്‌ ആദ്യപകുതിയില്‍ തന്നെ നടത്തണമെന്നും യോഗം ഐക്യ കണ്ടേന ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.