1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 4, 2012

ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രാജ്ഞി തേംസ് നദിയിലൂടെ നടത്തിയ ഘോഷയാത്രകാണാന്‍ ലക്ഷങ്ങള്‍. ഇടയ്ക്ക് പെയ്ത മഴ ആഘോഷങ്ങളുടെ മാറ്റ് കുറയ്്ക്കുമെന്ന് പേടിച്ചിരുന്നെങ്കിലും ജനക്കൂട്ടത്തിന്റെ ആവേശത്തിന് കുറവൊന്നുമുണ്ടായിരുന്നില്ല. രാജ്ഞി സഞ്ചരിച്ചിരുന്ന തോണ് തേംസ് നദിയിലൂടെ ഒഴുകി വരുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ നദിയുടെ ഇരുവശത്തും ജനങ്ങള്‍ ആവേശക്കടലായി ഇരമ്പുകയായിരുന്നു.

രാജ്ഞിക്കൊപ്പം മകനായ ചാള്‍സ് രാജകുമാരന്‍ പത്‌നി കാമില്ല, വില്യം രാജകുമാരന്‍, പത്‌നി കേറ്റ് മിഡില്‍ടണ്‍, ഹാരി രാജകുമാരന്‍ എന്നിവരുമുണ്ടായിരുന്നു. കൂടാതെ രാജകുടുംബത്തിലെ മറ്റ് അംഗങ്ങളായ പ്രിന്‍സസ് റോയല്‍, പ്രിന്‍സ് ആന്‍ഡ്രൂ, പ്രിന്‍സസ് ബിയാട്രീസ്, പ്രിന്‍സസ് യൂജീന്‍, ഡ്യൂക്ക് ഓഫ് കെന്റ്, ഡച്ചസ് ഓഫ് കെന്റ് എന്നിവരും ഉണ്ടായിരുന്നു.

ലണ്ടനിലെ പാലങ്ങളുടെ ഇരുവശങ്ങളിലും ജനങ്ങള്‍ രാജ്ഞിയുടെ ഘോഷയാത്ര വരുന്നതും കാത്ത് ക്ഷമയോട് ഇരിക്കുന്നത് കാണാമായിരുന്നു. മിക്കവാറും ആളുകള്‍ മഴ കാരണം കുടയും, റെയിന്‍കോട്ടും ധരിച്ചായിരുന്നു ഘോഷയാത്ര കാണാനെത്തിയത്. ഇടയക്കിടക്ക് ദേശീയപതാക വീശി പലരും ആവേശം പ്രകടിപ്പിച്ചുകൊണ്ടിരുന്നു. ഇടയ്ക്കിടയ്ക്ക് മഴ പെയ്യുന്നുണ്ടായിരുന്നെങ്കിലും അതൊന്നും വകവെയ്ക്കാതെ ഘോഷയാത്ര കടന്നുപോകുന്നത് വരെ ജനങ്ങള്‍ നദിക്കരയില്‍ കാത്ത് നിന്നു. തടിച്ചുകൂടിയവരില്‍ വിദേശികളായ കുടിയേറ്റക്കാരുമുണ്ടായിരുന്നു. പലരും അതിരാവിലെ തന്നെ നദിക്കരയിലെത്തി സ്ഥലം പിടിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.