വീട്ടില്‍ മാതാപിതാക്കളുടെ വഴക്ക് കണ്ടുവളരുന്ന കുട്ടികളില്‍ അക്രമവാസനകള്‍ കൂടുതലായിരിക്കുമെന്ന് സര്‍വ്വേ. മാതാപിതാക്കള്‍ പരസ്പരം ഉപദ്രവിക്കുന്നത് കണ്ടുവളരുന്ന കുട്ടികള്‍ മറ്റൊരാളെ അക്രമിച്ച് പരുക്കേല്‍പ്പിക്കുന്നതിന് സാധ്യത ഏറെയാണന്നാണ് പഠനത്തില്‍ കണ്ടെത്തിയിട്ടുളളത്. ഇത്തരം കുട്ടകളില്‍ അക്രമവാസന ഏറെയായിരിക്കും. മാത്രമല്ല കൈകളില്‍ തോക്കോ കത്തിയോ പോലുളള ആയുധങ്ങളും കൊണ്ട് നടക്കും. എന്‍എസ്പിസിസി നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങള്‍ ഉളളത്.
ഏകദേശം 6000 കുട്ടികളിലാണ് പഠനം നടത്തിയത്. കുഴപ്പക്കാരായ കുട്ടികളില്‍ പലരുടേയും വീട്ടിലെ അവസ്ഥ മോശമായിരുന്നു. മാതാപിതാക്കളുടെ ഐക്യമില്ലായ്മയാണ് പലരിലും കുറ്റവാസന വളര്‍ത്തിയത്. ഇത്തരക്കാരില്‍ മയക്കുമരന്ന് കഴിക്കാനും മോഷ്ടിക്കാനും ഉളള ത്വര സാധാരണ കുട്ടികളേക്കാള്‍ മൂന്ന് മടങ്ങ് അധികമായിരിക്കും. മറ്റുളളവരെ ഉപദ്രവിച്ച് പരുക്കേല്പ്പിക്കാനുളള സാധ്യത രണ്ട് മടങ്ങു കൂടുതലായിരിക്കും. ഇവരില്‍ പലരേയും സ്കൂളില്‍ നിന്ന് പുറത്താക്കുകയും ചെയ്തിട്ടുണ്ട്.
മോശമായ കുടുംബാന്തരീക്ഷത്തില്‍ നിന്ന് വരുന്ന കുട്ടികളില്‍ ഏതാണ്ട് പകുതിയോളം കുട്ടികളും സെക്കന്‍ഡറി സ്കൂള്തലത്തിലെത്തുമ്പോഴേക്കും പെരുമാറ്റ വൈകല്യങ്ങള്‍ കാണിച്ച് തുടങ്ങും. പ്രൈമറി തലത്തില്‍ തന്നെ പെരുമാറ്റ വൈകല്യം കാണിക്കുന്ന കുട്ടികളില്‍ പലരുടേയും വീട്ടിലെ അവസ്ഥ മോശമായിരിക്കുമെന്നും ഇത്തരം കുട്ടികളില്‍ പലരും മാതാപിതാക്കളില്‍ നിന്ന് ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ടാകുമെന്നുമാണ് എന്‍എസ്പിസിസിയുടെ നിഗമനം. വീട്ടിലെ അന്തരീക്ഷവും കുട്ടികളുടെ പെരുമാറ്റവും തമ്മില്‍ അഭേദ്യമായ ബന്ധം ഉണ്ട്. അതിനാല്‍ തന്നെ സ്കൂളില്‍ മോശംപെരുമാറ്റം കാണിക്കുന്ന കുട്ടിയെ കൂടുതല്‍ ശ്രദ്ധിക്കുകയും കരുതല്‍ നല്‍കുകയും വേണമെന്നും എന്‍എസ്പിസിസി നിര്‍ദ്ദേശിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല