വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധന എന്നും അധികൃതര്‍ക്ക് തലവേദനയാണ്. പരിശോധന കര്‍ശനമാക്കിയാല്‍ അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിവാദങ്ങള്‍ക്ക് കണക്കുണ്ടാവില്ല.
രാജ്യങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ പരിശോധന ശരിയായ രീതിയിലായിരുന്നില്ലെന്ന് വിമര്‍ശനവുമുണ്ടാകും. എന്നാല്‍ ഇതിനൊക്കെ പരിഹാരമായി വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയ്ക്കായി പുതിയൊരു മാര്‍ഗ്ഗം നിര്‍ദ്ദേശിക്കുകയാണ് ഇസ്രയേലിലെ ഗവേഷകര്‍.
എലികളാണ് പുതിയ കണ്ടെത്തലിലെ താരങ്ങള്‍. വിമാനത്താവളത്തില്‍ സ്‌ഫോടകവസ്തുക്കള്‍ക്കും ലഹരിമരുന്നുകള്‍ക്കും മറ്റുമായുള്ള പരിശോധനയ്ക്ക് എലികളെ ഉപയോഗിക്കാമെന്നാണ് ഗവേഷകരുടെ നിര്‍ദ്ദേശം.
മെറ്റല്‍ ഡിറ്റക്ടര്‍ പോലുള്ള ഒരു ഉപകരണത്തിന്റെ ഒരു വശത്ത് ഘടിപ്പിക്കുന്ന അറകളില്‍ പരിശീലനം നല്‍കിയ എട്ട് എലികളെ ഇടും. പുറത്തുനിന്നും ഈ അറകളിലേയ്ക്ക് വായു പ്രവഹിപ്പിക്കും. ഈ വായുവില്‍ സ്‌ഫോടക വസ്തുക്കള്‍, ലഹരിമരുന്ന് എന്നിവയുടെ മണം ഉണ്ടെങ്കില്‍ അത് തിരിച്ചറിയുന്ന എലികള്‍ അവര്‍ നില്‍ക്കുന്ന അറയില്‍ നിന്നും മറ്റേ അറയിലേയ്ക്ക് ഓടും. ഈ സമയത്ത് സ്‌ഫോടക വസ്തുക്കളുടെ സാന്നിധ്യമറിയിച്ചുകൊണ്ട് ബെല്‍ മുഴങ്ങും- ഇതാണ് എലിയുദ്യോഗസ്ഥരുടെ പ്രവര്‍ത്തന രീതി. എലികളെ ഇത്തരത്തില്‍ ദിവസം നാലുമണിക്കൂര്‍ വീതം ജോലിചെയ്യിക്കാന്‍ കഴിയുമത്രേ.
ടെല്‍ അവീവിലെ ഒരു ഷോപ്പിങ്മാളില്‍ 2010ല്‍ നടത്തിയ പരീക്ഷണ പരിശോധന പൂര്‍ണ വിജയമായിരുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. 1000 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ഇവരില്‍ സ്‌ഫോടകവസ്തുക്കളുമായി വന്ന 22 പേരെ എലികള്‍ കൃത്യമായി കണ്ടുപിടിച്ചവത്രേ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല