മകന്‍ ജീന്‍ പോളിന്റെ കന്നിച്ചിത്രത്തില്‍ വില്ലന്‍ വേഷം അണിയുകയാണ് ലാല്‍. ഹണി ബീ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആസിഫ് അലിയാണ് നായകന്‍. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ലാല്‍ തന്നെയാണ്.
അച്ഛന്‍ തിരക്കഥയെഴുതിയ ചിത്രം സംവിധാനം ചെയ്യാനാവുന്നതിന്റെ സന്തോഷത്തിലാണ് ജീന്‍ പോള്‍. അരങ്ങേറ്റം അച്ഛന്റെ തിരക്കഥയിലൂടെയാവാന്‍ കഴിഞ്ഞത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണെന്ന് ജീന്‍ പോള്‍ പറയുന്നു.
ഒരു മുഴുനീള കോമഡി ചിത്രമാണ് ഹണി ബീ. നാലു സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രത്തില്‍ ഭാവനയാണ് നായിക. ഫഹദ് ഫാസില്‍, വിനായകന്‍, ബിജു മേനോന്‍, മനോജ് കെ ജയന്‍, ബാബുരാജ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് നവംബറില്‍ തുടങ്ങും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല