മകരമഞ്ഞ്’ എന്ന ചിത്രത്തിനു ശേഷം ലെനിന് രാജേന്ദ്രന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇടവപ്പാതി’. മൂന്നാറില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ടിബറ്റന്‍ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ലെനിന് രാജേന്ദ്രന് തന്റെ പുതിയ ചിത്രമായ ഇടവപ്പാതി ഒരുക്കുന്നത്. മുപ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് ടിബറ്റില്‍ നിന്ന് പലായനം ചെയ്ത ആയിരക്കണക്കിന് ദലൈലാമ പക്ഷക്കാര്‍ ഇന്ത്യയില്‍ പലയിടത്തും അഭയാര്‍ഥികളായി കഴിയുന്നു.
ലോകരാഷ്ട്രങ്ങള്‍, ടിബറ്റ് ചൈനയുടെ ഭാഗമായി പ്രഖ്യാപിച്ചതോടെ ടിബറ്റുകാര്‍ക്ക് സ്വന്തം നാട്ടിലേക്ക് കടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. അവര്‍ സ്വന്തമായി രാജ്യമില്ലാത്തവരായി മാറി. ഇവരുടെ ആത്മസംഘര്‍ഷങ്ങളും ധര്‍മസങ്കടങ്ങളുമാണ് കുറച്ച് കഥാപാത്രങ്ങളിലൂടെ ഇടവപ്പാതിയില്‍ ലെനിന് രാജേന്ദ്രന് ചിത്രീകരിക്കുന്നത്.
‘മര്‍ഡര്‍ ടു’ എന്ന ഹിന്ദി ചിത്രത്തില്‍ തിളങ്ങിയ മലയാളിയായ പ്രശാന്ത് നാരായണന് ജഗതിക്ക് പകരക്കാരനായി എത്തുന്ന ചിത്രം കൂടിയാണ് ഇടവപ്പാതി.ഗ്രീന്‍ സിനിമയുടെ ബാനറില്‍ ഒരുക്കുന്ന ചിത്രത്തില്‍ പ്രശസ്ത ചലച്ചിത്രതാരം മനീഷ കൊയ്രാളയും ‘യോദ്ധ’യില്‍ ബാലതാരമായി അഭിനയിച്ച സിദ്ധാര്‍ഥ് ലാമയും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.ചലച്ചിത്രതാരം ഊര്‍മിള ഉണ്ണിയുടെ മകള്‍ ഉത്തര ഉണ്ണിയും ഇതില്‍ ശ്രദ്ധേയമായ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല