ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്മാറണമെന്ന് ഭൂരിഭാഗം ബ്രട്ടീഷുകാരും ആഗ്രഹിക്കുന്നതായി പുതിയ സര്‍വ്വേ. ഏകേദശം 44 ശതമാനം ആളുകളും അധികം വൈകാതെ ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്മാറുമെന്ന പ്രതീക്ഷയുളളവരാണ്. ഇതില്‍ തന്നെ മൂന്നിലൊന്നുപേരും പത്ത് വര്‍ഷത്തിനുളളില്‍ ബ്രിട്ടന് യൂറോപ്യന്‍ യൂണിയന് ഉപേക്ഷിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ 31 ശതമാനം പേര് ബ്രിട്ടന്റെ നല്ല ഭാവിക്കായി യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന് ആവശ്യപ്പെട്ടു. 25 ശതമാനം ആളുകള്‍ അറിയില്ലന്നായിരുന്നു മറുപടി നല്‍കിയത്.
അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ നിങ്ങള്‍ ആരെ പിന്തുണയ്ക്കുമെന്ന അഭിപ്രായ സര്്വ്വേയിലെ ചോദ്യത്തിന് 39 ശതമാനം പേരും ലേബര്‍പാര്‍ട്ടിയെ പിന്തുണയ്ക്കുമെന്ന് രേഖപ്പെടുത്തി. എന്നാല്‍ 31 ശതമാനം പേര് ടോറികളേയും 16 ശതമാനം പേര് ലിബറല്‍ ഡെമോക്രാറ്റുകളേയും പിന്തുണച്ചു. സണ്‍ഡേ ടെലിഗ്രാഫും ഐസിഎം വിസ്ഡം ഇന്‍ഡക്സും ചേര്‍ന്നാണ് അഭിപ്രായ സര്‍വ്വേ നടത്തിയത്.
യൂറോപ്യന്‍ യൂണിയനില്‍ ബ്ര്ിട്ടന് തുടരണോ വേണ്ടയോ എന്ന കാര്യത്തില്‍ അഭിപ്രായ വോട്ടെടുപ്പ് നടത്താന്‍ കണ്‍സര്‍വേറ്റീവ് എംപിമാര്‍ ഡേവിഡ് കാമറൂണിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തികൊണ്ടിരിക്കുകയാണ്. ലേബര്‍ പാര്‍ട്ടി നേതാവ് എഡ് മിലിബാന്‍ഡ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയേക്കാള്‍ മുന്നേ റഫറണ്ടം അവതരിപ്പിച്ച് അവസരം മുതലെടുക്കുമോ എന്ന ഭയം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കാര്‍ക്കുണ്ട്. മന്ത്രിസഭയിലെ അംഗങ്ങള്‍ക്കെതിരേ തുടര്‍ച്ചയായി ഉയരുന്ന ആരോപണങ്ങളെ തുടര്‍ന്ന് കാമറൂണ്‍ ഗവണ്മെന്റിന്റെ നിറം മങ്ങിനില്്ക്കുന്ന അവസരത്തില്‍ നടത്തിയ സര്‍വ്വേഫലം ലേബര്‍പാര്‍ട്ടിക്ക് കുറച്ചുകൂടി മൈലേജ് നല്‍കിയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല