ബ്രിട്ടനിലെ ഏറ്റവും ഭാരം കൂടിയ കൗമാരക്കാരിയ ജോര്‍ജ്ജിയ ഫാസ്റ്റ് ഫുഡിന് വേണ്ടി മാത്രം ഒരു വര്‍ഷം ചെലവാക്കുന്നത് 5000 പൗണ്ട്. ഒരു സമയത്തേക്ക് എട്ട് കബാബാണ് ജോര്‍ജ്ജിയ ഓര്‍ഡര്‍ ചെയ്യാറുളളത്. ആഴ്ചയില്‍ മൂന്ന് ദിവസം ഇത്തരത്തില്‍ ഫാസ്റ്റ് ഫുഡ് ഓര്‍ഡര്‍ ചെയ്യും. ഫാസ്റ്റ് ഫുഡ് കഴിച്ച് ജോര്‍ജ്ജിയ ഏതാണ്ട് ബലൂണ്‍ കണക്ക് വീര്‍ത്തു. 19 കാരിയായ ഇവരുടെ ഭാരം ഏകദേശം 400 കിലോ വരെ എത്തി.
4.9 പൗണ്ട വിലവരുന്ന ഏഴ് കബാബുകളെങ്കിലും ജോര്‍ജ്ജിയ മി്നിമം ഓര്‍ഡര്‍ ചെയ്യാറുണ്ടെന്ന് ഇവര്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്ന ടേക്ക് എവേ റസ്റ്റൊറെന്റിന്റെ ഉടമ അല്‍ബര്‍ട്ട് ആള്ട്ടിയന് പറഞ്ഞു. ആട്ടിറച്ചി കൊണ്ട് ഉണ്ടാക്കുന്ന ഓരോ കബാബിനും എട്ട് ഔണ്‍സ് ഭാരം വരും. കൂടെ ഒന്നര ലിറ്ററിന്റെ രണ്ട് കോക്ക് ബോട്ടിലുകളും കാലിയാക്കും- സൗത്ത് വെയില്‍സിലെ ജോര്‍ജ്ജിയയുടെ വീട്ടില്‍ ഭക്ഷണമെത്തിക്കുന്ന ആള്ട്ടെയ്ന് പറഞ്ഞു. ഒരു കൗമാരക്കാരിയെ സംബന്ധിച്ചിടത്തോളം ഇതൊരു ഭീകരമായ അളവാണന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.
വീട് ഭാഗികമായി തകര്‍ന്നതിനെ തുടര്‍ന്ന് ഇപ്പോള്‍ ആശുപത്രിയിലാണ് ജോര്‍ജ്ജിയയുടെ വാസം. ആശുപത്രി വാസത്തെ തുടര്‍ന്ന് ഇവരുടെ ഭാരം അല്‍പ്പമൊന്ന് കുറഞ്ഞിട്ടുണ്ട്. നിലവില്‍ 336 കിലോയാണ് ജോര്‍ജ്ജിയയുടെ ഭാരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല