മാര്‍ത്തോമ്മാ കത്തോലിക്കരുടെ ആത്മീയ- സാമൂഹ്യ കുടുംബ കൂട്ടായ്മ്മയായ സെന്റ് തോമസ് കാത്തലിക്ക് ഫോറം ജൂണ്‍ 30ന് ശനിയാഴ്ച മിഡ് ലാന്‍ഡ്സില്‍ പ്രതിനിധി സംഗമവും പ്രേഷിത വര്‍ഷാചരണവും സംഘടിപ്പിക്കുന്നു. സീറോ മലബാര്‍ സഭ 2011 -2012 പ്രേഷിത വര്‍ഷം ആയി ആചരിക്കുമ്പോള്‍ “പ്രേഷിത വര്‍ഷത്തില്‍ അല്മ്മായരുടെ പങ്ക് ” എന്ന മുഖ്യ വിഷയത്തില്‍ അല്മായരെ പ്രബുദ്ധരാക്കുവാനും, നാം നയിക്കുന്ന കുടുംബ- സാമൂഹ്യ – തൊഴില്‍ – സാംസ്കാരിക മേഖലകളിലെ ജീവിതം എങ്ങിനെ പ്രേഷിത ദൌത്യത്തിനായി ഉപയോഗിക്കാമെന്നും അതെങ്ങിനെ അനശ്വര സമ്പാധ്യത്തില്‍ സ്വരൂപിക്കാമെന്നും ബോധവല്ക്കരിക്കുവാന് ആയിട്ടാണ് യു കെ.എസ് ടി.സി.എഫ് ഇത് സംഘടിപ്പിക്കുന്നത്.ഓരോ കുടിയേററങ്ങള്ക്ക് പിന്നിലും ദൈവത്തിന്റെ ബൃഹത്തായ പ്രേഷിത ദൌത്യം ഉണ്ടെന്നിരിക്കെ അത് മനസ്സിലാക്കുവാന്‍ അനിവാര്യമായ ബോധവല്‍ക്കരണം ഈ സംഗമത്തില്‍ ഒരുക്കുന്നുണ്ട്.
ജൂണ്‍ 30 നു രാവിലെ കൃത്യം 10:30 നു ആഘോഷമായ പാട്ട് കുര്‍ബ്ബാനയോടെ പ്രേഷിത വര്‍ഷാചരണവും പ്രതിനിധി സംഗമവും ആത്മീയ ശോഭയില്‍ ആരംഭിക്കും. പ്രേഷിത റാലി , പ്രഭാഷണങ്ങള്‍, പ്രേഷിത വര്‍ഷ പ്രബോധനകരമായ കലാപരിപാടികള്‍, സമ്മാന ദാനം എന്നിവ തദവസരത്തില്‍ നടത്തപ്പെടും. സെന്റ് തോമസ് കാത്തലിക്ക് ഫോറത്തിന്റെ എല്ലാ യുണിട്ടുകളില്‍ നിന്നുമുള്ള പ്രതിനിധികളും, കലാവതാരകരും, മത്സരാര്ഥികളും പങ്ക് ചേരും.
വളരെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്ന ജൂണ്‍ 30 ലെ നാഷണല്‍ കണ്വെന്ഷന് നിര്‍ദ്ദേശാനുസരണം ഒഴിവാക്കുകയും, പകരം സഭയുടെ പദ്ധതി ദൌത്യമായി ഏറ്റെടുത്തു അതെ ദിവസം ആചരിക്കുകയാണ് യു കെ.എസ് ടി.സി.എഫ് ചെയ്യന്നത്. പ്രേഷിത വര്‍ഷാചരണത്തിന്റെ അനുഭവം യു കെയില്‍ വ്യാപിക്കുവാനും, വിജയ പ്രദം ആവുന്നതിനും എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ അഭ്യര്‍ഥിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബെന്നി വര്‍ക്കി – 0773563687, മാത്യു ജോര്‍ജ്ജ് – 07588584553, സജി നാരകത്തറ – 07988844034 , സ്റ്റാന്‍ലി പൈമ്പിള്ളില്‍ – 07958646431 എന്നിവരുമായി ബന്ധപ്പെടുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല