ബോളിവുഡിലെ മാതൃകാദമ്പതികളായ അജയ്ദേവ്ഗണും കജോളും തമ്മില്‍ ഉടക്കിലാണെന്ന് റിപ്പോര്‍ട്ട്. തന്റെ ഭര്‍ത്താവും കങ്കണാ റൗണത്തുമായുള്ള അടുപ്പമാണത്രേ കജോളിനെ ചൊടിപ്പിച്ചത്.
2010ല്‍ വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈയില്‍ അഭിനയിച്ചതു മുതലാണ് അജയും കങ്കണയും തമ്മില്‍ അടുത്തത്. പിന്നീട് ഇരുവരും തമ്മില്‍ പ്രണയത്തിലായെന്ന് ഗോസിപ്പുകള്‍ പരന്നിരുന്നു. തന്റെ ചിത്രങ്ങളില്‍ കങ്കണയെ തന്നെ നായികയായി വേണമെന്ന് അജയ് വാശി പിടിച്ച് തുടങ്ങി. പ്രണയം മൂത്തപ്പോള്‍ തന്നെ വിവാഹം കഴിക്കണമെന്നു പോലും കങ്കണ ആവശ്യപ്പെട്ടത്രേ
ബി ടൗണില്‍ ഇക്കാര്യം പാട്ടായതോടെ വിവരം കജോളിന്റെ ചെവിയിലുമെത്തി. തന്റെ ഭര്‍ത്താവ് മറ്റൊരു നായികയുടെ പിന്നാലെ പോകുന്നുവെന്ന വാര്‍ത്തയറിഞ്ഞ കജോള്‍ മക്കളേയും കൊണ്ട് സ്വന്തം വീട്ടിലേയ്ക്ക് പോകാനൊരുങ്ങിയെന്നും പാപ്പരാസികള്‍ പറയുന്നു.
എന്നാല്‍ അജയ് ഭാര്യയെ അനുനയിപ്പിച്ച് കൂടെ നിര്‍ത്തുകയായിരുന്നുവത്രേ. താനും കജോളും പിരിഞ്ഞുവെന്ന് പടച്ചുവിടുന്നവരെ കാണിക്കാനായി കരണ്‍ ജോഹറിന്റെ പിറന്നാളാഘോഷത്തിന് കജോളിന്റെ കയ്യും പിടിച്ചാണ് അജയ് എത്തിയത്. എന്തായാലും ദാമ്പത്യം തകരുമെന്ന ഘട്ടമെത്തിയപ്പോള്‍ അജയുടെ പ്രണയമെല്ലാം ഒലിച്ചു പോയെന്നാണ് ഇപ്പോള്‍ പാപ്പരാസികളുടെ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല