ദിവസവും നാലോ അതില്‍ കൂടുതലോ കപ്പ് ചായ അകത്താക്കുകയാണങ്കില് പ്രമേഹം വരാനുളള സാധ്യത വളരെ കുറയുമെന്ന് ഗവേഷകര്‍. ടൈപ്പ് 2 ഡയബറ്റിക്സ് വരാന്‍ ഏറെ സാധ്യതയുളള 12000 ആളുകളേയാണ് ഗവേഷകര്‍ നിരീക്ഷിച്ചത്. ഇവരില്‍ ചായകുടിക്കുന്നത് ഒരു ശീലമാക്കിയ ആളുകള്‍ക്ക് ടൈപ്പ് 2 പ്രമേഹത്തെ പ്രതിരോധിക്കാന്‍ സാധിച്ചുവെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ലെബ്നിസ് സെന്റര്‍ ഫോര്‍ ഡയബറ്റിക്സ് ആണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.
എന്നാല്‍ ചുരുങ്ങിയത് നാല് കപ്പ് ചായയെങ്കിലും ദിവസേന അകത്താക്കുന്നവര്‍ക്ക് മാത്രമേ ഈ പ്രതിരോധശക്തി ആര്ജ്ജിക്കാനാകുകയുളളുവെന്നും ലെബ്നിസ് സെന്ററിലെ ഗവേഷകനായ ക്രിസ്ത്യന്‍ ഹെര്‍ഡര്‍ പറയുന്നു. ഇത്തരത്തില്‍ ദിവസേന നാല് കപ്പ് ചായയില്‍ കൂടുതല്‍ അകത്താക്കുന്നവര്‍ക്ക് ടൈപ്പ് 2 പ്രമേഹം വരാനുളള സാധ്യത 16 ശതമാനം വരെ കുറയ്ക്കാനാകുമത്രേ. ചായയിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ കോശങ്ങള്‍ നശിക്കുന്നതില്‍ നിന്ന് സംരക്ഷിക്കുകയും അത് വഴി ഗ്ലൂക്കോസിന്റെ ഉത്പാദനം ശരിയായി നടക്കാന്‍ ശരീരത്തെ സഹായിക്കുകയും ചെയ്യുന്നത് വഴിയാണ് പ്രമേഹത്തെ തടുക്കാന്‍ സാധിക്കുന്നതെന്ന് ഡോ. ഹെര്‍ഡര്‍ ചൂണ്ടിക്കാട്ടുന്നു.
ജീവിതരീതിയില്‍ വരുന്ന മാറ്റങ്ങളാണ് പലപ്പോഴും പ്രമേഹത്തെ ജീവിതത്തിലേക്ക് ക്ഷണിച്ച് വരുത്താന്‍ കാരണമാകുന്നത്. ഇത്തരം ഫാക്ടറുകളെ കുറിച്ച് അറിഞ്ഞിരിക്കുന്നത് രോഗം വരാതിരിക്കാന്‍ സഹായിക്കുമെന്നും ഡോക്ടര്‍ ഹെര്‍ഡര്‍ പറഞ്ഞു. ഡയബറ്റിക്സ് വരാനുളള മറ്റൊരു പ്രധാനകാരണമാണ് പൊണ്ണത്തടി. ഏതാണ്ട് മൂന്ന് മില്യണ്‍ ജനങ്ങളാണ് പൊണ്ണത്തടി മൂലമുളള പ്രമേഹത്തിന് അടിമകളായിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല