യു കെയില്‍ നിങ്ങള്‍ താമസിക്കുന്ന സ്ഥലമനുസരിച്ചു അസുഖങ്ങളും മാറുമെന്ന് പുതിയ പഠനങ്ങള്‍. വെയില്‍സില്‍ താമസിക്കുന്നവര്‍ക്ക് മൈഗ്രേന് വരാനുളള സാധ്യത ഏറെയാണത്ര.. സൗത്ത് വെസ്റ്റില്‍ താമസിക്കുന്നവര്‍ക്ക് ഹൃദ്രോഗവും. യുകെയിലെ ചില സ്ഥലങ്ങള്‍ ചില അസുഖങ്ങള്‍ക്ക് കാരണമാകുന്നുവെന്നാണ് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്. മിഡ്ലാന്‍ഡില്‍ താമസിക്കുന്നവര്‍ക്ക് ഹേ ഫീവറും ആസ്തമയും ഉണ്ടാകാനുളള സാധ്യതയും സൗത്ത് ഈസ്റ്റില്‍ താമസിക്കുന്നവര്ഡക്ക് കിഡ്നി സ്റ്റോണ്‍ ഉണ്ടാകാനുളള സാധ്യതയും ഏറെയാണന്നാണ് പഠനഫലങ്ങള്‍ വ്യക്തമാക്കുന്നത്.
വെയില്‍സില്‍ മൈഗ്രേന്
കാറ്റ് ശക്തമായി വീശുന്ന സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ് മൈഗ്രേന് വരാനുളള സാധ്യത കൂടുതല്‍. യൂറോപ്പില്‍ ഏറ്റവും ശക്തമായി കാറ്റ് വീശുന്ന സ്ഥലമാണ് ബ്രിട്ടന്. ഇവിടെ തന്നെ വെയില്‍സിലും സ്കോട്ടലാന്ഡിലുമാണ് ശ്കതമായ കാറ്റ് അനുഭവപ്പെടാറുളളത്. എന്നാല്‍ കാറ്റും മൈഗ്രേനും തമ്മിലുളള ബന്ധം എന്താണന്ന് ഇപ്പോഴും ആര്‍ക്കും അറിഞ്ഞുകൂടാ. ന്യൂറോ സയന്റിസ്റ്റായ ഡോ. വെര്‍ണര്‍ ബെക്കറിന്റെ അഭിപ്രായത്തില്‍ കാറ്റ് മണിക്കൂറില്‍ 25 മൈലില്‍ കൂടുതല്‍ വേഗത്തില്‍ വീശുമ്പോള്‍ അന്തരീക്ഷത്തിലെ പോസിറ്റീവ് അയോണുകളുടെ സാന്നിധ്യം വര്‍ദ്ധിക്കുകയും ഇത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുകയും ചെയ്യും. ഇതാണ് മൈഗ്രേന് കാരണമാകുന്നത്. യൂറോപ്പില്‍ ആകമാനം 40 മില്യണ്‍ ആളുകള്‍ മൈഗ്രേന് മുലം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ തന്നെ എട്ട് മില്യണ്‍ ആളുകള്‍ താമസിക്കുന്നത് യുകെയിലാണ്.
എന്നാല്‍ സന്തോഷകരമായ കാര്യം കാറ്റ് വീശുമ്പോള്‍ പോസീറ്റീവ് അയോണുകള്‍ വര്‍ദ്ധിക്കുന്നത് കാരണം ഇവിടെയുളള ആളുകള്‍ക്ക് അലര്‍ജി രോഗമായ ഹേ ഫീവറോ, അസ്ത്മയോ ഉണ്ടാകാനുളള സാധ്യത കുറവാണ്.
സൗത്ത് വെസ്റ്റില്‍ ഹൃദ്രോഗം
സൗത്ത് വെസ്റ്റില്‍ താമസിക്കുന്നവര്‍ക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടാകാനുളള സാധ്യത ഏറെയാണ്. ഇതിനുളള പ്രധാനകാരണം ഇവിടെ ലഭിക്കുന്ന കുടിവെളളം സോഫ്റ്റ് വാട്ടറാണന്നതാണ്. ഹാര്‍ഡ് വാട്ടറില്‍ മഗ്നീഷ്യം പോലുളള മിനറല്‍സ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തെ മെച്ചപ്പെടുത്തും.എന്നാല്‍ സൗത്ത് വെസ്റ്റിലെ കുടിവെളളത്തില്‍ മിനറല്‍സിന്റെ സാന്നിധ്യം വളരെ കുറവാണ്്. രക്തത്തിലെ കാല്‍സ്യത്തിന്റെയും മഗ്നിഷ്യത്തിന്റേയും അളവ് കുറയുന്നത് തുടര്‍ച്ചയായി ഹാര്‍ട്ട് അറ്റാക്ക് വരാനുളള സാധ്യത ഉയര്‍ത്തും. എന്നാല്ഡ സൗത്ത് വെസ്റ്റിലെ ഭൂപ്രകൃതി അനുസരിച്ച് പാറയില്ലാത്ത പ്രദേശമായതിനാലാണ് ഇവിടുത്തെ വെളളത്തില്‍ മിനറല്‍സിന്റെ സാന്നിധ്യമില്ലാത്തത്. ഇവിടെയുളള ആളുകള്‍ക്ക് അസ്ഥിസംബന്ധമായ പ്രശ്നങ്ങളും ധാരാളമായി കണ്ടുവരുന്നുണ്ട്.
സൗത്ത് വെസ്റ്റില്‍ റേഡിയോ ആക്ടീവ് ഗ്യാസായ റാഡോണിന്റെ സാന്നിധ്യം ഏറെയാണ്. ഇത് മൂലം ഇവിടെ ശ്വാസകോശാര്‍ബുദം ഉണ്ടാകുന്നവരുടെ അളവ് ഏറെയാണന്നും ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ ഏജന്‍സി പറയുന്നു. വര്‍ഷം തോരും ആയിരം ആളുകളാണ് ശ്വാസകോശാര്‍ബുദം മൂലം മരിക്കുന്നത്. ഇവിടെ നോണ്‍ മെലനോമ ഗണത്തില്‍പെടുന്ന സ്കിന്‍ ക്യാന്‍സറും ധാരാളമായി കണ്ടുവരുന്നുണ്ട്. റാഡോണ്‍ വാതകം ചര്‍മ്മവും ശ്വാസകോശവുമായി നേരിട്ട് ബന്ധപ്പെടുന്നതുകൊണ്ടാണ് ഇവിടെയുളളവരില്‍ ഈ രണ്ട് ക്യാന്‍സറും വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. മാത്രമല്ല ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥമായതിനാല്‍ സൗത്ത് വെസ്റ്റില്‍ സ്കിന്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണം കൂടുതലാണ്.
എന്നാല്‍ കൂടുതല്‍ സൂര്യപ്രകാശം ലഭിക്കുന്നത് ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെ അളവ് കൂട്ടും. അതുകൊണ്ട് മള്‍ട്ടിപ്പിള്‍ സ്ക്ലീറോസിസ്, അലര്‍ജി മുതലായ രോഗങ്ങള്‍ ഉണ്ടാകാനുളള സാധ്യത വളരെ കുറവാണ്.
സ്കോട്ട്ലാന്‍ഡില്‍ അലര്‍ജി
സ്കോട്ട്ലാന്‍ഡില്‍ താമസിക്കുന്നവര്‍ക്ക് ഫുഡ് അലര്‍ജിയും എക്സിമയും ഉണ്ടാകാനുളള സാധ്യത ഏറെയാണന്നാണ് കണ്ടെത്തല്‍. ബ്രിട്ടനില്‍ ഏറ്റവും കുറവ് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിലൊന്നാണ് സ്കോട്ട്ലാന്‍ഡ്. അതുകൊണ്ട് തന്നെ ഇവിടെയുളളവരുടെ ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ അളവ് കുറവായിരിക്കും,. ശരീരത്തിലെ പ്രതിരോധശക്തിക്ക് വിറ്റാമിന്‍ ഡി അത്യാവശ്യമാണ്. വിറ്റാമിന്‍ ഡിയുടെ കുറവ് മൂലമുണ്ടാകുന്ന ബവല്‍ രോഗം സ്കോട്ട്ലാന്‍ഡില്‍ കൂടുതലാണ്. മാത്രമല്ല ഇവിടുത്തുകാരില്‍ മള്‍ട്ടിപ്പിള്‍ സ്ക്ലീറോസിസ് എന്ന അസുഖവും കൂടുതലാണ്. സ്കോട്ട്ലാന്ഡ്കാരില് ഒബിസിറ്റിയും കൂടുതലാണ്. വിറ്റാമിന്‍ ഡിയും ഒബിസിറ്റിയും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കാത്തതിനാല്‍ വിറ്റാമിന്‍ഡിയുടെ ഉത്പാദനം കുറയുകയും അത് ലെപ്റ്റിന്‍ എന്ന ഹോര്‍മോണിന്റെ ഉത്പാദനത്തെ ബാധിക്കുകയും ചെയ്യും. ലെപ്റ്റിനാണ് ആവശ്യത്തിന് മാത്രം ഭക്ഷണം കഴിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നത്. ലെപ്റ്റിന്റെ അഭാവം ആളുകളെ കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കുകയും അതുവഴി പൊണ്ണത്തടി കൂടുകയും ചെയ്യും.
മിഡ്ലാന്‍ഡില്‍ ഹേ ഫീവര്‍
മിഡ്ലാന്‍ഡില്‍ താമസിക്കുന്നവര്‍ക്ക് അലര്‍ജി രോഗങ്ങളായ ഹേ ഫീവറും ആസ്തമയും ഉണ്ടാകാനുളള സാധ്യത കൂടുതലാണ്. ഇതിന് കാരണം ഈ പ്രദേശങ്ങളില്‍ വളരുന്ന സസ്യങ്ങളാണ്. ഇവിടെ പൂമ്പൊടി കൂടൂതലുളള പുല്ലും ഓക്കും പോലുളള സസ്യങ്ങളാണ് വളരുന്നത്. ഇത് ശ്വസിക്കുന്ന ആളുകളില്‍ ആസ്തമ പോലുളള അസുഖങ്ങള്‍ വരാനുളള സാധ്യത ഏറെയാണ്. എന്നാല്‍ സ്കോട്ട്ലാന്‍ഡിലും മിഡ് വെയില്‍സിലും താമസിക്കുന്ന ആളുകള്‍ക്ക് അലര്‍ജി ഉണ്ടാകാനുളള സാധ്യത കുറവാണ്. കാരണം പൂമ്പൊടി കുറഞ്ഞ സസ്യങ്ങളാണ് ഇവിടെ വളരുന്നത്.
സൗത്ത് ഈസ്റ്റ് കിഡ്നി സ്റ്റോണിന്റെ തലസ്ഥാനം
സൗത്ത് ഈസ്റ്റിലെ കുടിവെളളത്തില്‍ മഗ്ന്നീഷ്യം, കാല്‍സ്യം പോലുളള മിനറല്‍സ് ധാരാളമായി അടങ്ങിയിരിക്കുന്നതാണ്. അതിനാല്‍ തന്നെ ഇവിടെയുളളവരില്‍ ഹൃദ്രോഗമോ, അസ്ഥിരോഗമോ കാണപ്പെടുന്നില്ല. എന്നാല്‍ ഇവിടെയുളളവരില്‍ കിഡ്ണിസ്റ്റോണ് ധാരാളമായി കണ്ടുവരുന്നു. മാത്രമല്ല ചര്‍മ്മ രോഗമായ ഡെര്മ്മറ്റൈസിസും ഇവിടെ സാധാരണമാണ്്. മിനറല്‍സ് ധാരാളമുളള ഹാര്‍ഡ് വാട്ടറായതിനാല് സോപ്പ് പതയാത്തത് കാരണം ആളുകള്‍ ധാരാളമായി സോപ്പ് ഉപയോഗിക്കുന്നതാണ് ഡെര്മ്മറ്റൈറ്റിസ് ഉണ്ടാകാന്‍ കാരണം. കുളിക്കുമ്പോള്‍ സോപ്പ് കുറച്ച് ഉപയോഗിക്കുക, മുഖം ബോട്ടില്‍ഡ് വാട്ടര്‍ കൊണ്ട് കഴുകുക, വാട്ടര്‍ സോഫ്റ്റ്നര്‍ ഉപയോഗിക്കുക തുടങ്ങിയവയാണ് ഇതിനുളള പ്രതിവിധി.
എവിടെ താമസിച്ചാലും താമസിക്കുന്നതിന് ആ പ്രദേശത്തെ ഗ്രാമങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. തിരക്കേറിയ റോഡുകള്‍ക്ക് അരികില്‍ താമസിക്കുന്നത് മാനസിക സമ്മര്‍ദ്ദം കൂട്ടാന്‍ കാരണമാകും. തിരക്കേറിയ ഒരു റോഡിന് 100 മീറ്റര്‍ അകലെ താമസിക്കുന്ന ഒരു ഹൃദ്രാഗി പത്ത് വര്‍ഷത്തിനുളളില്‍ മരിക്കാനുളള സാധ്യത ഒരു കിലോമീറ്റര്‍ അകലെ താമസിക്കുന്ന ഒരാളെക്കാള്‍ 27 ശതമാനം കൂടുതലാണ്. രണ്ട് ലക്ഷം ആളുകളുടെ ഇടയില്‍ നടത്തിയ പഠനത്തില്‍ 45 നും 54നും ഇടയില്‍ പ്രായമുളള ആളുകളില്‍ ആത്മഹത്യാ നിരക്ക് നൂറ് ശതമാനം കണ്ട് വര്‍ദ്ധിച്ചതായും ആക്സിഡന്റ് മൂലമുളള മരണത്തില്‍ 60 ശതമാനം വര്‍ദ്ധനവുണ്ടായതായും കണ്ടെത്തിയിട്ടുണ്ട്. അസുഖം മൂലമുളള മരണത്തില്‍ അഞ്ച് ശതമാനവും ഹൃദയാഘാതം മുലമുളള മരണത്തില്‍ 18 ശതമാനവും വര്‍ദ്ധനവ് ഉണ്ടായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല