ബേസിംഗ് സ്റോക്ക് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയുടെ പെരുന്നാള്‍ ഭക്തിനിര്‍ഭരമായി സുറിയാനി സഭയുടെ പാരമ്പര്യ തനിമയോടെ പൂര്‍വ്വാധികം ഭംഗിയായി ആഘോഷിച്ചു.ഇടവക ദിനത്തോടനുബന്ധിച്ച് നടന്ന പെരുന്നാള്‍ കൊടിയേറ്റത്തോടെ വലിയ പെരുന്നാളിന് തുടക്കം കുറിക്കുകയും അതിനോടനുബന്ധിച്ച് നടന്ന സണ്ഡേസ്കൂള് കുട്ടികളുടെയും വനിതാ സമാജ അംഗങ്ങളുടെയും വിവിധ കലാപരിപാടികളും, ഭക്തി ഗാനമേളയും സന്ധ്യാപ്രാര്‍ത്ഥനയിലും അനേകം സഭാ വിശ്വാസികള്‍ പങ്കെടുത്തു.
വിശുദ്ധ ഗീവര്‍ഗീസ് സഹാദായുടെ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് റവ. ഫാ: രാജു ചെറുവാലില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. വികാരി റവ. ഫാ: ഗീവര്‍ഗീസ് തണ്ടായത്ത് സഹകാര്‍മ്മികത്വം വഹിച്ചു. വിവിധ തുറകളില്‍പെട്ട സഭാ വിശ്വസികള്‍ വിശുദ്ധ പെരുന്നാളിനോടനുബന്ധിച്ച് അനുഗ്രഹ സായൂജ്യമണഞ്ഞപ്പോള് ബേസിംഗ് സ്റോക്ക് സെന്റ് ജോര്‍ജ് ദേവാലയവും പരിസരവും ജനിബിദ്ധമായി. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം നടന്ന റാസ വര്‍ണ്ണ കൊടികളും, മുത്തുക്കുടകളും, വാദ്യമേളങ്ങളും പ്രാര്‍ത്ഥനാഗാനങ്ങള്‍ കൊണ്ടും ഏറെ അനുഗ്രഹീതമായി.
പെരുന്നാളും ഇടവകദിനാഘോഷവും വിജയമാക്കി തീര്‍ക്കുവാന്‍ സഹകരിച്ച എല്ലാ സഭാ വിശ്വാസികളെയും വികാരി റവ. ഫാ: ഗീവര്‍ഗീസ് തണ്ടായത്ത് പ്രത്യേകം നന്ദി അറിയിച്ചു. അതിനെ തുടര്‍ന്ന് വിഭവ സമൃദ്ധമായ നേര്‍ച്ച സദ്യയ്ക്ക് ശേഷം സഭാ വിശ്വാസികള്‍ ഏവരും ഒത്തു ചേര്‍ന്ന് വികാരിയുടെ നേതൃത്വത്തില്‍ കൊടിയിറക്കിയതോടെ പെരുന്നാള്‍ ചടങ്ങുകള്‍ സമാപിച്ചു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല