വിവാദ പ്രസംഗത്തെത്തുടര്‍ന്ന് എം.എം. മണിയെ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കി. ബുധനാഴ്ച ഉച്ചക്കു ശേഷം ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം ഉണ്ടായത്. വിവാദ പ്രസംഗത്തെക്കുറിച്ച് മണിയോട് വിശദീകരണം തേടുകയും ചെയ്തു.ഇടുക്കിയിലെ കൊലപാതകങ്ങളില്‍ പാര്‍ട്ടിക്കു പങ്കില്ലെന്നും മണിയുടെ ചില പരാമര്‍ശങ്ങള്‍ ശത്രുക്കള്‍ ഉപയോഗപ്പെടുത്തിയെന്നും സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
രാഷ്ട്രീയ എതിരാളികളെ കൊന്ന ചരിത്രം പാര്‍ട്ടിക്കുണ്ടെന്ന് ഒരു പൊതുയോഗത്തില്‍ മണി പ്രസംഗിച്ചിരുന്നു. കൊല്ലേണ്ട വരുടെ ലിസ്റ്റ് തയ്യാറാക്കിയാണ് കൊന്നതെന്നും മണി പറഞ്ഞിരുന്നു. 1966ല്‍ സി.പി.എം അംഗമായ എം.എം മണി, 1985 മുതല്‍ ജില്ലാ സെക്രട്ടറിയായിരുന്നു.
പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കാന്‍ ഇടുക്കി ജില്ലാ കമ്മിറ്റി യോഗം ഉടന്‍ വിളിക്കും. യോഗത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പങ്കെടുക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല