ബ്ലാഡറിലുണ്ടായ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന ഫിലിപ്പ് രാജാവിനെ എലിസബത്ത് രാജ്ഞി ആശുപത്രിയില്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫിലിപ്പ് രാജാവിന്റെ അവസ്ഥയില്‍ പുരോഗതി ഉണ്ടെങ്കിലും കുറച്ച് ദിവസങ്ങള്‍ കൂടി ആശുപത്രയില്‍ കഴിയേണ്ടിവരുമെന്നാണ് കരുതുന്നത്. രാജ്ഞിയുടെ വജ്രജൂബിലി ആഘോഷങ്ങള്‍ നടക്കുന്ന സമയത്താണ് മൂത്രാശയത്തിലുണ്ടായ കടുത്ത അണുബാധയെ തുടര്‍ന്ന് ഫിലിപ്പ് രാജാവിനെ കിംഗ് എഡ്വേര്‍ഡ് VII ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുന്നത്. നാല് ദിവസം നീണ്ടുനിന്ന ആഘോഷങ്ങള്‍ കഴിഞ്ഞദിവസം സമാപിച്ചിരുന്നു.
തിങ്കാളാഴ്ച വൈകുന്നേരം ഗാരി ബാര്‍ലോ, സര് പോള്‍ മക്കാര്‍ട്ടിനി, എല്‍ട്ടണ്‍ ജോണ്‍ തുടങ്ങിയ പ്രശസ്തരുടെ നേതൃത്വത്തില്‍ ബക്കിംഗ്ഹാം പാലസില്‍ നടത്തിയ പോപ്പ കണ്സേര്ട്ടില് പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഫിലിപ്പ് രാജാവ് നിരാശനായിരുന്നുവെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ക്രിസ്തുമസ് ദിവസവും ഹൃദയാഘാതത്തെ തുടര്‍ന്ന് ഫിലിപ്പ് രാജാവ് ആശുപത്രിയിലായിരുന്നു.
രാജ്ഞി ഒറ്റക്കായിരുന്നു ഫിലിപ്പ് രാജാവിനെ സന്ദര്‍ശിച്ചത്. ഫിലിപ്പ് രാജാവ് മരുന്നുകളോട് ശരിയായി പ്രതികരിക്കുന്നുണ്ടെന്നും ആന്റി ബയോട്ടിക്സുകള്‍ കുറച്ചു ദിവസം കൂടി നല്‍കേണ്ടതുണ്ടെന്നും ആശുപത്രി അധികൃതര്‍ രാജ്ഞിയെ അറിയിച്ചു. കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ പ്രതിനിധികളുമായുളള വിരുന്നിന് ശേഷമായിരുന്നു രാജ്ഞി ഫിലിപ്പ് രാജാവിനെ സന്ദര്‍ശിച്ചത്. സെന്‍ട്രല്‍ ലണ്ടനിലെ വസതിയില്‍ നടന്ന വിരുന്ന് നടക്കുമ്പോള്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ്ര രാജ്പക്സേയ്ക്ക് എതിരേ മനുഷ്യാവകാശപ്രവര്‍ത്തകരും തമിഴ് വംശജരും പുറത്ത് പ്രതിഷേധ പ്രകടനം നടത്തുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല